കൂട്ടുകാരുമൊത്ത് പുഴയില്‍ നീന്തി കളിച്ചുകൊണ്ടിരുന്ന പ്ലസ് വണ്‍ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു

കുറുവ ദ്വീപിനടുത്ത് കൂട്ടുകാരുമൊത്ത് പുഴയില്‍ നീന്തി കളിച്ചു കൊണ്ടിരുന്ന പ്ലസ് വണ്‍ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു. കാട്ടിക്കുളം ആലത്തൂര്‍ സ്വദേശിയായ പാലവിള സനു ഫിലിപ്പിന്റെയും റോസ് മേരിയുടെയും ഏക മകന്‍ സാന്‍ജോ ഫിലിപ്പ് (17) ആണ് മരിച്ചത്.

കുറുവ ദ്വീപിന് സമീപം കൂടല്‍ക്കടവ് പുഴയിലാണ് സംഭവം. കുട്ടിക്കൊപ്പം മറ്റ് പതിനൊന്ന് കൂട്ടുകാരും ഉണ്ടായിരുന്നു. പുഴയില്‍ നീന്തുന്നതിനിടെ കുഴഞ്ഞ് അവശതയിലായ വിദ്യാര്‍ത്ഥിയെ കൂടെയുണ്ടായിരുന്നവരും തളര്‍ന്നതിനാല്‍ രക്ഷപ്പെടുത്താന്‍ കഴിഞ്ഞില്ല.

സാന്‍ജോസിനെ കാണാതായതിനെ തുടര്‍ന്ന് പോലീസും നാട്ടുകാരും ഫയര്‍ഫോഴ്‌സും നടത്തിയ തിരച്ചിലില്‍ പയ്യമ്പള്ളി കൂടല്‍ക്കടവ് അണക്കെട്ടിന് സമീപത്ത് നിന്നാണ് മൃതദേഹം ലഭിച്ചത്. ബത്തേരി മലങ്കര കത്തോലിക്ക രൂപതയുടെ രണ്ടാം വര്‍ഷ സെമിനാരി വിദ്യാര്‍ത്ഥിയായ സാന്‍ജോ അവധി കഴിഞ്ഞ് തിങ്കളാഴ്ച മടങ്ങി പോകേണ്ടതായിരുന്നു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി മാനന്തവാടി ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോയി.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Related News

Leave a Comment