കളിക്കുന്നതിനിടെ കിണറ്റിൽ വീണ് ബാലൻ മരിച്ചു

കളിക്കുന്നതിനിടെ കിണറ്റിൽ വീണ് ബാലൻ മരിച്ചു

തിരുവനന്തപുരം: കളിക്കുന്നതിനിടെ കിണറ്റില്‍ പോയ പന്തെടുക്കാൻ ഇറങ്ങിയ ബാലൻ കിണറ്റിൽ വീണു മരിച്ചു. മണ്ണന്തല മുക്കോല മീനങ്കാണിവിള വീട്ടിൽ ആന്റണിയുടെ മകൻ കെവിൻ (15) ആണ് മരിച്ചത്. ഇന്ന് വൈകിട്ട് ഏഴോടെയാണ് സംഭവം.

വീടിനു സമീപത്തുള്ള പറമ്പിൽ കൂട്ടുകാർക്കൊപ്പം കളിക്കവെ കിണറ്റിൽ വീണ പന്തെടുക്കാൻ ശ്രമിക്കവെയാണ് കെവിന്‍ കാല്‍ വഴുതി കിണറ്റില്‍ വീണത്‌. കിണറ്റില്‍ നിന്നും കെവിനേ നാട്ടുകാർ രക്ഷപ്പെടുത്തി മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. മൃതദേഹം മെഡിക്കൽ കോളേജ് മോർച്ചറിയിൽ.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Related News

Leave a Comment