നിര്‍ത്തിയിട്ടിരുന്ന ട്രെയിനിന് മുകളില്‍ കയറി സെല്‍ഫിയെടുക്കാന്‍ ശ്രമിച്ച കോളേജ് വിദ്യാര്‍ത്ഥിക്ക് ഷോക്കേറ്റു

നിര്‍ത്തിയിട്ടിരുന്ന ട്രെയിനിന് മുകളില്‍ കയറി സെല്‍ഫിയെടുക്കാന്‍ ശ്രമിച്ച കോളേജ് വിദ്യാര്‍ത്ഥിക്ക് ഷോക്കേറ്റു

നിര്‍ത്തിയിട്ടിരുന്ന ഗുഡ്സ് വാഗണിന് മുകളില്‍ കയറി സെല്‍ഫിയെടുക്കാന്‍ ശ്രമിച്ച വിദ്യാര്‍ത്ഥിക്ക് ഷോക്കേറ്റു. പാലക്കാട് ജങ്ഷന്‍ റെയില്‍വേ സ്റ്റേഷന് സമീപം ഗുഡ്സ് യാഡിലാണ് സംഭവം. വടക്കാഞ്ചേരി കൊന്നഞ്ചേരി സ്വദേശി ആദര്‍ശിനാണ് (20) വാഗണിന് മുകളിലൂടെ കടന്നുപോകുന്ന വൈദ്യുതലൈനില്‍നിന്ന് ഷോക്കേറ്റത്.

ഗുരുതരമായി പരിക്കേറ്റ ആദര്‍ശിനെ തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. തലക്കേറ്റ സാരമായ പരിക്കിനുപുറമേ നെഞ്ചിലും ഇടതുകാലിലും പരിക്കുണ്ട്. പാമ്പാടി സ്വകാര്യകോളേജിലെ വിദ്യാര്‍ഥിയാണ് ആദര്‍ശ്.

വെള്ളിയാഴ്ച ഉച്ചതിരിഞ്ഞ് 3.10ഓടെയാണ് സംഭവം. സെല്‍ഫിയെടുക്കാനുള്ള ശ്രമത്തിനിടെ വാഗണിന് മുകളിലൂടെ കടന്നുപോകുന്ന വൈദ്യുത ലൈനില്‍ നിന്നും വിദ്യാര്‍ത്ഥിക്ക് ഷോക്കേല്‍ക്കുകയായിരുന്നു.

ഷോക്കേറ്റ് വാഗണിന് മുകളില്‍ നിന്ന് തെറിച്ച ആദര്‍സ് യാഡ് പ്ളാറ്റ്ഫോമിന്റെ സിമന്റ് തറയിലേക്ക് തലയടിച്ചാണ് വീണത്. ആദര്‍ശ് സുഹൃത്ത് ജെബ്രിനൊപ്പം സ്‌കൂട്ടറിലാണ് റെയില്‍വേ സ്റ്റേഷനില്‍ എത്തിയത്.

തുടര്‍ന്ന് ഇവര്‍ ഗുഡ്സ് ഷെഡ്ഡിന് സമീപം എത്തിയ ശേഷം 11-ാം നമ്പര്‍ ട്രാക്കില്‍ നിര്‍ത്തിയിട്ടിരുന്ന ഗുഡസ് വാഗണിനു മുകളില്‍ കയറുകയായിരുന്നു. ട്രെയിനിനു മുകളില്‍ നിന്ന് മൊബൈലില്‍ ചിത്രമെടുക്കാന്‍ ശ്രമിക്കുന്നതിനിടെ ട്രെയിന് വൈദ്യുതി നല്‍കുന്ന ഹൈടെന്‍ഷന്‍ ലൈനില്‍ത്തട്ടി ഷോക്കേല്‍ക്കുകയായിരുന്നുവെന്നാണ് ആര്‍പിഎഫ് അധികൃതര്‍ പറയുന്നത്.

വിവരമറിഞ്ഞ് സംഭവസ്ഥലത്ത് ഓടിയെത്തിയ ആര്‍.പി.എഫ്. ജീവനക്കാര്‍ ആദര്‍ശിനെ ജില്ലാ ആശുപത്രിയിലെത്തിച്ചു. പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി തൃശ്ശൂര്‍ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.

അതേസമയം, റെയില്‍വേ ഗുഡ്സ് യാഡില്‍ അധിക്രമിച്ചു കടന്നതിന് വിദ്യാര്‍ത്ഥിക്കും സുഹൃത്തിനുമതിരേ നിയമനടപടി ഉണ്ടായേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. സുഹൃത്ത് ജെബ്രിനോട് ശനിയാഴ്ച ഓഫീസില്‍ ഹാജരാവാന്‍ ആര്‍.പി.എഫ്. ആവശ്യപ്പെട്ടിട്ടുണ്ട്.

ഒരു KSRTC അപാരത… ഇത് ഇങ്ങനോന്നുമാല്ലെട…..നമുക്ക് പോണ്ടേ….

ഒരു KSRTC അപാരത… ഇത് ഇങ്ങനോന്നുമാല്ലെട…..നമുക്ക് പോണ്ടേ….

Rashtrabhoomi இடுகையிட்ட தேதி: வெள்ளி, 19 ஜூலை, 2019

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Related News

Leave a Comment