വിദ്യാര്‍ത്ഥിക്ക് പാമ്പുകടിയേറ്റ സംഭവത്തില്‍ അന്വേഷണം

വയനാട് ബീനാച്ചി ഗവണ്‍മെന്‍റ് ഹൈസ്‌കൂളില്‍ രണ്ടാം ക്ലാസുകാരന് പാമ്പു കടിയേറ്റ സംഭവത്തില്‍ അന്വേഷണം നടത്തുമെന്നും പാമ്പുകടിയേല്‍ക്കാനുണ്ടായ സാഹചര്യം വിശദമായി പരിശോധിക്കുമെന്നും ജില്ലാ കളക്ടര്‍ ഡോ.അദീല അബ്ദുളള അറിയിച്ചു.

ഇന്നലെ ഉച്ചയോടെയാണ് സുല്‍ത്താന്‍ ബത്തേരി ബീനാച്ചി ഗവണ്‍മെന്‍റ് ഹൈസ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥി മുഹമ്മദ് റയ്ഹാന് സ്‌കൂള്‍ കോമ്ബൗണ്ടില്‍വച്ച്‌ പാമ്ബുകടിയേറ്റത്.

മേപ്പാടി വിംസ് മെഡിക്കല്‍ കോളജില്‍വച്ചാണ് കുട്ടിക്ക് പാമ്ബുകടിയേറ്റെന്ന് സ്ഥിരീകരിച്ചത്. തുടര്‍ന്ന് കുട്ടിയെ എംഐസിയുവിലേക്ക് മാറ്റുകയും ആന്റിവെനം നല്‍കുകയും ചെയ്തു.24 മണിക്കൂര്‍ നിരീക്ഷണത്തിലുളള കുട്ടിയുടെ ആരോഗ്യനില മെച്ചപ്പെട്ടതായി ഡോക്ടര്‍മാര്‍ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*