സുഹൃത്തുക്കളുടെ മാനസിക പീഡനം: നിയമ വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തു

സുഹൃത്തുക്കളുടെ മാനസിക പീഡനം: നിയമ വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തു

നോയിഡയില്‍ സുഹൃത്തുക്കളുടെ മാനസിക പീഡനത്തെ തുടര്‍ന്ന് നിയമ വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തു. തന്റെ മരണകാരണം സുഹൃത്തുക്കളുടെ ഉപദ്രവും മാനസിക പീഡനവുമാണെന്ന് മരിക്കുന്നതിനു മുന്‍പ് യുവാവ് മൊബൈല്‍ ഫോണില്‍ ചിത്രീകരിച്ച വീഡിയോയില്‍ പറഞ്ഞിരുന്നു.

സംഭവത്തില്‍ വിദ്യാര്‍ത്ഥിയുടെ പിതാവ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ യുവാവിന്റെ സുഹൃത്തുക്കളായ നാലുപേര്‍ക്കെതിരെ കേസെടുത്തു. ഇവര്‍ക്കെതിരെ ആത്മഹത്യാ പ്രേരണക്കുറ്റമാണ് ചുമത്തിയിരിക്കുന്നത്.

വിപിന്‍ വര്‍മ(20) ശാസ്ത്രി നഗര്‍ റോഡിലെ വീട്ടില്‍ വെച്ചാണ് ആത്മഹത്യ ചെയ്തത്. ജൂലൈ 11-നാണ് വിപിനെ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. മൂന്നാം വര്‍ഷ നിയമ വിദ്യാര്‍ത്ഥിയായിരുന്നു വിപിന്‍.

ജൂണ്‍ 14 മുതല്‍ നാലുസുഹൃത്തുക്കള്‍ ചേര്‍ന്ന് തന്നെ മാനസികമായി പീഡിപ്പിക്കുകയാണെന്നും മനോവിഷമം താങ്ങാനാവാത്തത് കൊണ്ടാണ് ആത്മഹത്യ ചെയ്യുന്നതെന്നും ആത്മഹത്യയ്ക്ക് മുന്‍പ് ചിത്രീകരിച്ച വീഡിയോയില്‍ വിദ്യാര്‍ത്ഥി പറയുന്നു.

വീട്ടില്‍ ആരുമില്ലാതിരുന്ന സമയത്താണ് വിപിന്‍ ആത്മഹത്യ ചെയ്തത്. വീട്ടുകാരെത്തി ഉടന്‍ യുവാവിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

കുത്താനും കൊല്ലാനും പെട്രോള്‍ ഒഴിച്ച് കത്തിക്കാനും പോകുന്നതിന് മുന്‍പ് ഇതൊന്നു കാണണം

കുത്താനും കൊല്ലാനും പെട്രോള്‍ ഒഴിച്ച് കത്തിക്കാനും പോകുന്നതിന് മുന്‍പ് ഇതൊന്നു കാണണം

Rashtrabhoomi இடுகையிட்ட தேதி: புதன், 10 ஜூலை, 2019

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Related News

Leave a Comment