കോളേജില്‍ ലഹരിമരുന്ന് ഉപയോഗം കണ്ടെത്താന്‍ വിദ്യാര്‍ത്ഥികളുടെ മൂത്രപരിശോധന നടത്തുന്നതായി പരാതി

കോളേജില്‍ ലഹരിമരുന്ന് ഉപയോഗം കണ്ടെത്താന്‍ വിദ്യാര്‍ത്ഥികളുടെ മൂത്രപരിശോധന നടത്തുന്നതായി പരാതി

ലഹരിമരുന്ന് ഉപയോഗം കണ്ടെത്താന്‍ നിയമ വിരുദ്ധമായി വിദ്യാര്‍ഥികളുടെ മൂത്ര പരിശോധന നടത്തുന്നതായി പരാതി. എറണാകുളം കോലഞ്ചേരിയിലെ സ്വകാര്യ മെഡിക്കല്‍ കോളേജിലാണ് മനുഷ്യാവകാശ ലംഘനത്തിന് ശ്രമം നടക്കുന്നതായി വിദ്യാര്‍ത്ഥികള്‍ പറയുന്നത്.

സംഭവുമായി ബന്ധപ്പെട്ട് മാനേജ്മെന്റ് പുറത്തിറക്കിയ വിവാദ സര്‍ക്കുലറാണ് പുറത്തു വന്നിരിക്കുന്നത്. ജനുവരി 17നാണ് കോലഞ്ചേരി മലങ്കര ഓര്‍ത്തഡോക്സ് സിറിയന്‍ ചര്‍ച്ച് മെഡിക്കല്‍ കോളേജ് സര്‍ക്കുലര്‍ പുറത്തിങ്ങിയത്.

കോളജ് ഡീന്‍ ഡോ: കെ.കെ ദിവാകറിന്റെ പേരില്‍ പുറത്തിറക്കിയ സര്‍ക്കുലറില്‍ ലഹരി ഉപയോഗിക്കുന്നവരെ കണ്ടെത്താന്‍ നടപടികള്‍ ആരംഭിച്ചതായും ഇതിനു വേണ്ടി മൂത്രപരിശോധന നടത്തുന്നതിന് വിദ്യാര്‍ത്ഥികള്‍ സഹകരിക്കണമെന്നുമാണ് പറഞ്ഞിരിക്കുന്നത്.

ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഉള്‍പ്പടെ 600 ഓളം വിദ്യാര്‍ഥികളാണ് കോളേജില്‍ പഠനം നടത്തുന്നത്. സംശയങ്ങളുടെ പേരിലാണ് മാനേജ്മെന്റ് തങ്ങളെ പരിശോധിക്കാന്‍ ഒരുങ്ങുന്നതെന്നും നിയമവശങ്ങള്‍ പാലിക്കാതെയുള്ള നടപടി മനുഷ്യാവകാശ ലംഘനമാണന്നുമാണ് വിദ്യാര്‍ഥികളുടെ ആരോപണം.

വിവാദ സര്‍ക്കുലര്‍ പുറത്തിറക്കിയതില്‍ തങ്ങളുടെ അറിവോ സമ്മതമില്ലെന്നും പിടിഎ മീറ്റിംഗ് പോലും വിളിച്ച് ചേര്‍ക്കാതെയാണ് തീരുമാനമെന്നും വിദ്യാര്‍ഥികള്‍ പറയുന്നു.

അതേസമയം ഇങ്ങനെയൊരു സര്‍ക്കുലറിനെക്കുറിച്ച് യാതൊന്നും അറിയില്ലെന്നാണ് കോളജ് ഡീന്‍ ഡോ: കെ.കെ ദിവാകറിന്റെ പ്രതികരണം. കോളെജ് മാനേജ്മെന്റ് പുറത്തിറക്കിയ സര്‍ക്കുലറിലെ വിവരങ്ങള്‍ പുറത്തുവന്ന സാഹചര്യത്തിലും തനിക്ക് യാതൊന്നും അറിയില്ലെന്നാണ് കോളെജ് പ്രന്‍സിപ്പലിന്റെ പ്രതികരണം.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*