താറാവിനെ മോഷ്ടിച്ചെന്നാരോപിച്ച് വിദ്യാര്‍ത്ഥികള്‍ക്ക് ക്രൂരമര്‍ദ്ദനം

താറാവിനെ മോഷ്ടിച്ചെന്നാരോപിച്ച് വിദ്യാര്‍ത്ഥികള്‍ക്ക് ക്രൂരമര്‍ദ്ദനം

കോഴിക്കോട്: താറാവിനെ മോഷ്ടിച്ചെന്നാരോപിച്ച് വിദ്യാര്‍ത്ഥികള്‍ക്ക് ക്രൂരമര്‍ദ്ദനം. കോഴിക്കോട് താമരശ്ശേരി കട്ടിപ്പാറായിലാണ് സംഭവം.

കട്ടിപ്പാറ ചമല്‍ വെണ്ടേക്കും ചാല്‍ സ്വദേശികളായ പതിമൂന്നുകാരനും സഹോദരനായ പതിനഞ്ചുകാരനുമാണ് മര്‍ദ്ദനമേറ്റത്. വ്യാഴാഴ്ച വൈകിട്ട് മൂന്നുമണിയോടെ മറ്റൊരാള്‍ക്കൊപ്പം ബൈക്കില്‍ കൊട്ടാരക്കോത്ത് നീറ്റിക്കല്‍ തോട്ടില്‍ എത്തിയപ്പോഴാണ് താറാവിനെ മോഷ്ടിച്ചുവെന്ന് ആരോപിച്ച് മര്‍ദ്ദനമേറ്റെന്നാണ് പരാതി.

ഇതിന്റെ പേരില്‍ താറാവിന്റെ ഉടമസ്ഥനായ കൊട്ടാരക്കോത്ത് മുസ്തഫ മര്‍ദ്ദിച്ചെന്നാണ് വിദ്യാര്‍ത്ഥികള്‍ പറയുന്നത്. മുസ്തഫ വിദ്യാര്‍ത്ഥികളെ തടഞ്ഞുവെക്കുകയും മാതാവിനെ വിളിച്ചുവരുത്തിയതിന് ശേഷം വിട്ടയക്കുകയുമായിരുന്നു.


അതേസമയം ദേഹമാസകലം മര്‍ദ്ദനമേറ്റ കുട്ടികളെ ആദ്യം താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. പരിക്ക് ഗുരുതരമായതിനെ തുടര്‍ന്ന് പതിമൂന്നുകാരനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

അതേസമയം ആരോപണം മുസ്തഫ നിഷേധിച്ചു. വിദ്യാര്‍ത്ഥികളെ മര്‍ദ്ദിച്ചിട്ടില്ലെന്നും താറാവിനെ മോഷ്ടിക്കാന്‍ ശ്രമിക്കുന്നത് തടയുക മാത്രമാണ് ചെയ്തതെന്നും മുസ്തഫ പ്രതികരിച്ചു. വിദ്യാര്‍ത്ഥികള്‍ നേരത്തെയും താറാവിനെ മോഷ്ടിച്ചിരുന്നുവെന്നും.

മോഷണ ശ്രമം തടഞ്ഞതോടെ ഓടിരക്ഷപ്പെടാന്‍ ശ്രമിച്ച വിദ്യാര്‍ത്ഥികള്‍ക്ക് ഓട്ടത്തിനിടയിലുണ്ടായ വീഴ്ചയിലാണ് പരിക്കേറ്റതെന്ന് മുസ്തഫ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*