ചെമ്മീന്‍കെട്ടില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥികള്‍ മുങ്ങി മരിച്ചു

ചെമ്മീന്‍കെട്ടില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥികള്‍ മുങ്ങി മരിച്ചു


ചേപ്പനം ചാത്തമ്മ തെക്കേയറ്റത്തെ എട്ടുപറക്കണ്ടം ചെമ്മീന്‍കെട്ടില്‍ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാര്‍ത്ഥികള്‍ മുങ്ങി മരിച്ചു. മുട്ടത്തില്‍ ഷാജിയുടെ മകന്‍ ദില്‍ജിത്ത് (14), ചാത്തമ്മ മൈലന്തറ ജയകുമാറിന്റെ മകന്‍ അശ്വിന്‍ (13) എന്നിവരാണ് മരിച്ചത്.

ഇവര്‍ രണ്ടുപേരും പനങ്ങാട് വിഎച്എസ് സ്‌കൂളിലെ ഒന്‍പതാം ക്ലസ് വിദ്യാര്‍ത്ഥികളാണ്. ഇന്നലെ രാവിലെ പതിനൊന്നരയോടെയാണ് കുട്ടികള്‍ കുളിക്കാനിറങ്ങിയത്.

സംഭവമറിഞ്ഞ പരിസരവാസികള്‍ നടത്തിയ തിരച്ചിലില്‍ ദില്‍ജിത്തിന്റെ മൃതദേഹമാണ് ആദ്യം കിട്ടിയത്. അശ്വിന്റെ മൃതദേഹത്തിനായി കെട്ടില്‍ വലയിട്ടു. അടിയൊഴുക്കില്‍ ദുരേയ്ക്ക് മാറിയ മൃതദേഹം വലയില്‍ ഉടക്കി.

പനങ്ങാട് പൊലീസും അഗ്‌നിരക്ഷാ സേനയും എത്തിയിരുന്നു. മൃതദേഹങ്ങള്‍ ലേക് ഷോര്‍ ആശുപത്രി മോര്‍ച്ചറിയില്‍ വെച്ചിരിക്കുകയാണ്. സംസ്‌കാരം ഇന്ന് നടക്കും.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*