കൊടുവള്ളിയില്‍ സ്ഫോടക വസ്തു പൊട്ടി തെറിച്ച് രണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്

കൊടുവള്ളിയില്‍ സ്ഫോടക വസ്തു പൊട്ടി തെറിച്ച് രണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു. ചുണ്ടപ്പുറം കേളോത്ത് പുറായില്‍ അദീപ് റഹ്മാന്‍ (10), കല്ലാരങ്കെട്ടില്‍ ജിദേവ് (8) എന്നിവര്‍ക്കാണ് പരിക്കേറ്റത്.

കൈക്കും മുഖത്തും പരിക്കേറ്റ ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവര്‍ അയല്‍വാസികളാണ്.

പാറ പൊട്ടിക്കാന്‍ ഉപയോഗിക്കുന്ന സ്‌ഫോടക വസ്തുവാണ് പൊട്ടിത്തെറിച്ചത്. ചുണ്ടപ്പുറത്ത് സദാശിവന്‍ എന്ന ആളുടെ പറമ്പില്‍ നിന്നാണ് കുട്ടികള്‍ക്ക് സ്‌ഫോടക വസ്തുക്കള്‍ കിട്ടിയത്.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Related News

Leave a Comment