Sabarimala Bindu Kalyani l അധ്യാപികയ്ക്ക് കുട്ടികളുടെ ശരണംവിളി
അധ്യാപികയെ ക്ലാസ്സ് മുറിയിലേക്ക് വിദ്യാര്‍ഥികള്‍ എതിരേറ്റത് ശരണംവിളികളോടെ Sabarimala Bindu Kalyani
Sabarimala Bindu Kalyani സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ ശബരിമല പ്രവേശനത്തിന് ശ്രമിച്ച അധ്യാപിക ബിന്ദു തങ്കം കല്യാണിയെ കുട്ടികള്‍ എതിരേറ്റതു ശരണം വിളികളോടെ. പ്രതിഷേധതെതുടര്‍ന്നു കോഴിക്കോട് മെഡിക്കല്‍ കോളേജ് ക്യാമ്പസ് ഹൈസ്കൂളില്‍ നിന്നും ബിന്ദുവിനെ അഗളി വോക്കെഷണല്‍ ഹയര്‍സെക്കന്‍ഡറി സ്കൂളിലേക്ക് സ്ഥലം മാറ്റിയിരുന്നു.
അഗളി വോക്കെഷണല്‍ ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ എത്തിയപ്പോഴാണ് കുട്ടികള്‍ ശരണം വിളിയോടെ ബിന്ദുവിനെ എതിരേറ്റത്. ബിന്ദു തങ്കം കല്യാണിക്ക് നേരത്തെ നാട്ടുകാരുടെയും രക്ഷകര്‍ത്താക്കളടെയും ശക്തമായ എതിര്‍പ്പ് നേരിടേണ്ടി വന്നിരുന്നു. ശരണം വിളി പ്രതിഷേധം നടത്തിയ കുട്ടികള്‍ക്കെതിരെ പരാതി നല്‍കിയിരിക്കുകയാണ് ബിന്ദു കല്യാണി.
അതേസമയം കുട്ടികള്‍ ശരണം വിളി തുടര്‍ന്നോതോടെ പ്രിന്‍സിപ്പല്‍ അസംബ്ലി വിളിച്ചുകൂട്ടി. അസംബ്ലിയില്‍ കുട്ടികളോട് കാര്യങ്ങള്‍ പറഞ്ഞു മനസ്സിലാക്കിയെന്നും, കുട്ടികളുടെ എതിര്‍പ്പ് പരിഹരിച്ചെന്നും പ്രിന്‍സിപ്പല്‍ വ്യക്തമാക്കി. അധ്യാപികയും കുട്ടികളും തമ്മിലുള്ള പ്രശ്നങ്ങള്‍ ഇനിയുണ്ടാകില്ലെന്നും പ്രശ്നങ്ങള്‍ സംസാരിച്ച് രമ്യതയില്‍ പരിഹരിച്ചെന്നും പ്രിന്‍സിപ്പല്‍ അറിയിച്ചു.
Leave a Reply