സ്മാര്‍ട്ടായി മണിയാശാന്‍; വിദ്യാര്‍ത്ഥികള്‍ക്ക് സ്മാര്‍ട്ട് ഫോണ്‍ നല്‍കി
സ്മാര്‍ട്ടായി മണിയാശാന്‍; വിദ്യാര്‍ത്ഥികള്‍ക്ക് സ്മാര്‍ട്ട് ഫോണ്‍ നല്‍കിസ്വകാര്യ ചാനല്‍ പരിപാടിയില്‍ നിന്നും ലഭിച്ച പ്രതിഭല തുക കൊണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് സ്മാര്‍ട്ട് ഫോണ്‍ നല്‍കി മുന്‍ മന്ത്രി എംഎം മണി.

ഓണത്തിനോട് അനുബന്ധിച്ച് നടന്ന വിനോദ പരിപാടിയില്‍ പങ്കെടു ത്തതിനാണ് മണിയാശാന് പ്രതിഭലം ലഭിച്ചത്.

കോമഡി താരങ്ങളോടോപ്പമുള്ള പരിപാടി വൈറല്‍ ആയിരുന്നു. മണിയാശാന്‍റെ തമാശയും പഴയ കാല കഥകളും പ്രേക്ഷകര്‍ ഏറ്റെ ടുത്തു. പരിപാടിയില്‍ പങ്കെടുത്തതിന് മണിയാശാന് പ്രതിഫലവും ലഭിച്ചു.

തിരിച്ച് നാട്ടിലെത്തിയപ്പോള്‍ കോമ്പയാര്‍ സെന്റ് തോമസ് സ്‌കൂളിലെ പ്രധാന അധ്യാപകന്‍ ബിജു ജോര്‍ജ്ജ് ഫോണ്‍ ഇല്ലാത്തതിന്റെ പേരില്‍ മണ്ഡലത്തിലെ മൂന്ന് കുട്ടികളുടെ ഓണ്‍ ലൈന്‍ പഠനം മുടങ്ങിയ സംഭവം അദ്ദേഹത്തെ അറിയിച്ചു. പ്രതിഫലമായി ലഭിച്ച പണമുപ യോഗിച്ച് അദ്ദേഹം കുട്ടികളുടെ പഠനാവശ്യത്തിനായി സ്മാര്‍ട്ട് ഫോണ്‍ വാങ്ങി നല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published.

*
*