യുവതിയുടെ നഗ്‌ന ചിത്രങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തി പീഡിപ്പിച്ച സ്റ്റുഡിയോ ഉടമ അറസ്റ്റില്‍

നഗ്ന ചിത്രങ്ങള്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി യുവതിയെ പീഡിപ്പിച്ച സ്റ്റുഡിയോ ഉടമ അറസ്റ്റില്‍. കൊച്ചിയിലാണ് സംഭവം. കലൂര്‍ ജോര്‍ജ് ഈഡന്‍ റോഡില്‍ താമസിക്കുന്ന നിയാസ് മരക്കാരാണ്(58) അറസ്റ്റിലായത്.

മോഡലിംഗില്‍ താല്‍പ്പര്യമുള്ള ഇരുപത്തിരണ്ടുകാരിയായ പെണ്‍കുട്ടിയെ വിവിധ കമ്പനികള്‍ക്ക് നല്‍കാന്‍ ട്രയല്‍ ഷൂട്ട് നടത്താം എന്നു പറഞ്ഞാണ് പ്രതി സ്റ്റുഡിയോയില്‍ എത്തിച്ചത്. എന്നാല്‍ ഫോട്ടോ എടുക്കുന്നതിന് മുന്‍പ് ട്രയല്‍ റൂമില്‍ കയറി വസ്ത്രം മാറിയ സമയത്ത് പ്രതി യുവതിയുടെ നഗ്ന ചിത്രങ്ങള്‍ പകര്‍ത്തുകയായിരുന്നു.

ഈ ചിത്രങ്ങള്‍ കാട്ടി നിയാസ് യുവതിയെ പലതവണ ഭീഷണിപ്പെടുത്തി പീഡിപ്പിച്ചു. സംഭവത്തില്‍ യുവതിയുടെ പരാതിയിന്മേല്‍ എറണാകുളം നോര്‍ത്ത് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും നിയാസിനെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.

തുടര്‍ന്ന് പ്രതി പകര്‍ത്തിയ യുവതിയുടെ ചിത്രങ്ങള്‍ പോലീസ് പിടിച്ചെടുക്കുകയും ഇയാളെ കോടതിയില്‍ ഹാജരാക്കിയ ശേഷം റിമാന്‍ഡ് ചെയ്യുകയും ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Related News

Leave a Comment