വീഡിയോ ആല്‍ബ നിര്‍മ്മാണത്തിന് ഭീഷണി; അഹമ്മദാബാദിൽ വിഡിയോഗ്രാഫർക്കെതിരെ പകർപ്പവകാശ ലംഘന കേസ് !
വീഡിയോ ആല്‍ബ നിര്‍മ്മാണത്തിന് ഭീഷണി; അഹമ്മദാബാദിൽ വിഡിയോഗ്രാഫർക്കെതിരെ പകർപ്പവകാശ ലംഘന കേസ് !
അഹമ്മദാബാദ് സിറ്റിയിലെ ആശ്രമം റോഡിൽ സ്റ്റുഡിയോ നടത്തിവരുന്ന സമീർ പട്ടേലിനെതിരായാണ് നവരംഗപുര പോലീസ് കേസ് എടുത്തതായി ടൈംസ് ഓഫ് ഇൻഡ്യ റിപ്പോർട്ട് ചെയ്യുന്നു.
ഫെബ്രുവരി പതിനഞ്ചിന് പോലീസ് സമീറിന്റെ സ്റ്റുഡിയോ റെയ്‌ഡ് ചെയ്യുകയും ഹാർഡ് ഡിസ്‌ക് പിടിച്ചെടുക്കുകയും ചെയ്തു. ഹാർഡ് ഡിസ്‌കിൽ നൂറിലധികം പ്രീ വെഡിങ് , ഹൈ ലൈറ്റ് വെഡ്‌ഡിങ് പോസ്റ്റ് വെഡ്‌ഡിങ് രംഗങ്ങൾ ബോളിവുഡിലെ പ്രശസ്തമായ സിനിമകളിൽ നിന്നുള്ളതാണെന്നും ഇവയ്ക്കു മതിയായ പകർപ്പവകാശ രേഖകൾ ഒന്നും തന്നെ സമീറിന് ഹാജരാക്കാനായില്ലെന്നും പോലീസ് പറഞ്ഞു.
ഹാർഡ് ഡിസ്‌ക് അടക്കമുള്ള തെളിവുകൾ പോലീസ് ശേഖരിച്ചു. ടി സീരീസിലെ ആന്റി പൈറസി എക്സിക്യുട്ടീവ് ആയ ജഗദീഷ് തിവാരിയാണ് പരാതി നൽകിയത്. ടി സീരീസ് പുറത്തിറക്കിയിട്ടുള്ള ഗാനങ്ങൾ വധൂ വരന്മാരുടെ കൂടെ എഡിറ്റ് ചെയ്‌തു ചേർത്താണ് ഉപയോഗിച്ചിരിക്കുന്നത് എന്ന് പോലീസ് അറിയിച്ചു.
പകർപ്പാവകശമില്ലാതെ ഗാനങ്ങൾ വാണിജ്യപരമായ ആവശ്യത്തിന് ഉപയോഗിച്ചതിന് സമീർ പട്ടേലിനെതിരെ പോലീസ് കേസ് ചാർജ്ജ് ചെയ്തു. കോടതി വിധി എതിരായാൽ നിലവിൽ കേരളമടക്കമുള്ള സംസ്ഥാനങ്ങളിൽ നിന്നുള്ള വെഡ്‌ഡിങ് വീഡിയോ ഹൈ ലൈറ്റുകൾ ഓൺലൈനിൽ നിന്നും മറ്റും നീക്കം ചെയ്യേണ്ടി വരും. മാത്രമല്ല , ഇത്തരം വിഡിയോകൾക്കായി വിഡിയോഗ്രാഫർ സ്വന്തം നിലയിൽ ഗാനങ്ങൾ സൃഷ്ടിച്ചെടുക്കേണ്ടി വന്നേക്കാം.
Leave a Reply
You must be logged in to post a comment.