Today News Malayalam l Latest Kerala News l Breaking News l Life Certificate l ലൈഫ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം
ലൈഫ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം
കൊച്ചി: കേരളാ കശുവണ്ടി തൊഴിലാളി ആശ്വാസ ക്ഷേമനിധി ബോര്‍ഡ്, കായംകുളം ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസില്‍ നിന്നും പെന്‍ഷന്‍ കൈപ്പറ്റുന്നവര്‍ നവംബര്‍ 30 നു മുന്‍പായി ലൈഫ് സര്‍ട്ടിഫിക്കറ്റ് നല്‍കണം.ലൈഫ് സര്‍ട്ടിഫിക്കറ്റ് കൂടാതെ പെന്‍ഷന്‍ പാസ്ബുക്ക്,ആധാര്‍ കാര്‍ഡ്, ബാങ്ക് പാസ്ബുക്ക്,എന്നിവയുടെ പകര്‍പ്പും ഹാജരാക്കേണ്ടതാണ്.
ക്ഷേമനിധി ബോര്‍ഡിന്റെ കായംകുളം,ചവറ, ഭരണിക്കാവ്, ഇരിങ്ങാലക്കുട എന്നീ ഇന്‍സ്‌പെക്ടര്‍ ഓഫീസുകളില്‍ ലൈഫ് സര്‍ട്ടിഫിക്കറ്റ് നല്‍കാവുന്നതാണ്. ഓഫീസില്‍ നേരിട്ട് ഹാജരാകുന്നവര്‍ പെന്‍ഷന്‍ പാസ്ബുക്ക്, ആധാര്‍ കാര്‍ഡ്, ബാങ്ക് പാസ്ബുക്ക്,എന്നിവയുടെ പകര്‍പ്പ് മാത്രം ഹാജരാക്കിയാല്‍ മതിയെന്ന് ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു.
Leave a Reply
You must be logged in to post a comment.