കേരള ചായയുടെ രുചി ലണ്ടനിലെത്തിച്ച് കോടീശ്വരനായി ഒരു യുവാവ്

കേരള ചായയുടെ രുചി ലണ്ടനിലെത്തിച്ച് കോടീശ്വരനായി ഒരു യുവാവ്

വാടക വീട്ടില്‍ തന്റെ അമ്മ ഷൈലയ്ക്കും, അച്ഛന്‍ ജോസഫിനും, ഇളയ സഹോദരന്‍ രാകേഷിനും ഒപ്പം സാമ്പത്തികമായി ഏറെ ബുദ്ധിമുട്ടുകള്‍ അനുഭവിച്ചു വളര്‍ന്നതായിരുന്നു രൂപേഷ് എന്ന യുവാവിന്റെ കുട്ടിക്കാലം. എന്നാല്‍ പഠനത്തില്‍ മികവ് തെളിയിച്ച രൂപേഷ് 18-ാം വയസ്സില്‍ മദ്രാസ് യൂണിവേഴ്‌സിറ്റിയില്‍ എഞ്ചിനീയറിംഗ് പഠനം ആരംഭിച്ചു.

കുടുംബത്തിന്റെ കഷ്ട്ടപ്പാടുകള്‍ കണ്ടു വളര്‍ന്ന രൂപേഷിന് എങ്ങനെയും പണമുണ്ടാക്കണമെന്നും വിദേശത്തേയ്ക്ക് പറക്കണം എന്നതും കുട്ടിക്കാലം മുതലുള്ള സ്വപ്‌നമായിരുന്നു. അങ്ങനെ തന്റെ സ്വപ്‌നങ്ങള്‍ ആ യുവാവ് തന്റെ അദ്വാനംകൊണ്ടു തന്നെ സഫലമാക്കി.

കൈയില്‍ വെറും 795 ഡോളറുമായി കേരളത്തില്‍ നിന്ന് ലണ്ടനിലേയ്ക്ക് അന്ന് രൂപേഷ് തോമസ് പറന്നപ്പോള്‍ അവനൊരു സാധാരണ ചെറുപ്പക്കാരനായിരുന്നു. എന്നാല്‍ ഇന്ന് ലണ്ടനിലെ കോടീശ്വരനായ ബിസിനസുകാരനാണ് രൂപേഷ്.

23-ാം വയസ്സിലാണ് രൂപേഷ് ലണ്ടനിലെത്തുന്നത്. ടക് ടക് ചായ എന്ന ബിസിനസിന് തുടക്കം കുറിക്കുന്നതോടെയാണ് രൂപേഷിന്റെ ജീവിതം മാറി മറിയുന്നത്.

ലണ്ടനിലെത്തി രൂപേഷ് ആദ്യം ചെയ്തത് അവിടുത്തെ പാര്‍ലമെന്റ് മന്ദിരം സന്ദര്‍ശിച്ചതാണ്. പിന്നീട് മക്‌ഡോണാള്‍ഡ്‌സില്‍ ആദ്യമായി ജോലി ലഭിച്ചു. അവിടുത്തെ ശമ്പളം മണിക്കൂറിന് 5.30 ഡോളര്‍ മാത്രമായിരുന്നു.

ആഴ്ച്ചകള്‍ക്ക് ശേഷം രണ്ടാമത്തെ ജോലിയായ വീടുകള്‍ തോറും കയറിയിറങ്ങി കച്ചവടം നടത്തുന്ന സെയില്‍സ് ലഭിച്ചു. അവിടെനിന്നും തന്റെ ജീവിതസഖിയെ രൂപേഷ് കണ്ടെത്തി. 2007ല്‍ ഇവര്‍ വിവാഹിതരായി.

അങ്ങനെ വിദേശിയായ തന്റെ ഭാര്യ അലക്‌സാണ്ട്രയുമായി അവധി ആഘോഷിക്കാന്‍ രൂപേഷ് നാട്ടിലെത്തി. അന്ന് അലക്‌സാണ്ട്രയ്ക്ക് നമ്മുടെ നാട്ടിലെ പാലൊഴിച്ച നല്ല ചൂട് ചായയോടുള്ള പ്രിയം രൂപേഷിന് മനസ്സിലായി. അതോടെ ചായ എന്തുകൊണ്ട് ബിസിനസ് ആക്കിക്കൂടാ എന്ന ആശയം രൂപേഷിന്റെ തലയില്‍ ഉദിച്ചു. പിന്നീട് അതിനായുള്ള ശ്രമങ്ങള്‍ ആരംഭിച്ചു.

പിന്നീട് ടക് ടക് ചായ എന്ന ബിസിനസിന് തുടക്കമായി. മികച്ച ചായയുടെ റെസിപ്പി ലഭിക്കാന്‍ തന്നെ രൂപേഷ് രണ്ട് വര്‍ഷമെടുത്തു. സാധാരണ ചായ മുതല്‍ മസാല ചായ വരെയുണ്ട് രൂപേഷിന്റെ ചായക്കടയില്‍.

ലണ്ടനിലുള്ളവര്‍ക്ക് വീട്ടിലായാലും ഓഫീസിലായാലും ചായ കുടിക്കാന്‍ തോന്നിയാല്‍ അപ്പോള്‍ തന്നെ ടക് ടക് ചായ ഓണ്‍ലൈനായി ഓര്‍ഡര്‍ ചെയ്യാവുന്നതാണ്. ഉടന്‍തന്നെ നല്ല ചൂടുള്ളചായ ആവശ്യപ്പെടുന്ന സ്ഥലത്ത് എത്തിച്ച് നല്‍കും.

2.6 മില്യണ്‍ ഡോളര്‍ വില വരുന്ന ചായ ബിസിനസാണ് രൂപേഷിന്റെയും അലക്‌സാണ്ട്രയുടെയും ടക് ടക് ചായ. തന്റെ വിജയത്തിന് പിന്നില്‍ കഠിനാധ്വാനവും വിജയിക്കണമെന്ന് അടങ്ങാത്ത അഭിനിവേശവുമാണെന്നാണ് രൂപേഷ് പറയുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Related News

Leave a Comment