പൗരത്വഭേദഗതി നിയമം; ദേശീയ ചലച്ചിത്ര പുരസ്‌കാരം ബഹിഷ്‌കരിച്ച്‌ സുഡാനി ടീം

തിരുവനന്തപുരം: ദേശീയ ചലച്ചിത്ര പുരസ്‌കാര ചടങ്ങ് ബഹിഷ്കരിച്ചു സുഡാനി ഫ്രം നൈജീരിയ ടീം.

സംവിധായകനായ സക്കരിയയും തിരക്കഥാകൃത്ത് മുഹ്‌സിന്‍ പരാരിയും നിര്‍മ്മാതാക്കളായ സമീര്‍ താഹിറും ഷൈജു ഖാലിദുമാണ് പുരസ്‌കാര ചടങ്ങില്‍ നിന്നും വിട്ടുനില്‍ക്കുക. സിനിമയുടെ സംവിധായകന്‍ സക്കരിയയാണ് തന്റെ ഫെയ്‌സ്ബുക്കിലൂടെ പുരസ്‌കാര ചടങ്ങില്‍ നിന്നും വിട്ടുനില്‍ക്കുന്ന കാര്യം അറിയിച്ചത്.

അറുപത്തിയാറാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങളില്‍ മലയാള ചലച്ചിത്രം സുഡാനി ഫ്രം നൈജീരിയ മികച്ച മലയാള സിനിമയായി തെരഞ്ഞെടുത്തിരുന്നു. ഡല്‍ഹിയില്‍ പുരസ്‌കാര പരിപാടികള്‍ നടക്കാനിരിക്കെയാണ് അണിയറപ്രവര്‍ത്തകരുടെ ഈ പ്രതിഷേധം.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply