കെ സുധാകരനും ബി ജെ പിയിലേക്ക് ? ബി ജെ പി നേതാക്കളുമായുള്ള കൂടികാഴ്ച സ്ഥിരീകരിച്ച് സുധാകരന്‍
കെ സുധാകരനും ബി ജെ പിയിലേക്ക് ? ബി ജെ പി നേതാക്കളുമായുള്ള കൂടികാഴ്ച സ്ഥിരീകരിച്ച് സുധാകരന്‍ ; കോണ്‍ഗ്രസ് നേതൃത്വം അങ്കലാപ്പില്‍ K Sudhakaran to join BJP ?
K Sudhakaran to join BJP ? കണ്ണൂര്‍ : ഇതൊരു സുവര്‍ണ്ണാവസരമെന്ന് ബി ജെ പി സംസ്ഥാന പ്രസിഡന്റ് പി എസ് ശ്രീധരന്‍പിള്ള പറഞ്ഞത് ഇതൊക്കെ മുന്നില്‍ കണ്ടാണ്. ശബരിമല വിഷയവുമായി ബന്ധപ്പെട്ട് പി എസ് ശ്രീധരന്‍പിള്ള യുവമോര്‍ച്ചാ യോഗത്തില്‍ നടത്തിയ പ്രസംഗം ഏറെ വിവാദങ്ങള്‍ക്കും ആരോപണങ്ങള്‍ക്കും ഇടയാക്കിയിരുന്നു.
ശബരിമല വിഷയത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ഒരു ഏക അഭിപ്രായമല്ല ഉള്ളത്. സംസ്ഥാന കോണ്‍ഗ്രസ് പാര്‍ട്ടിയുടെ നിലപാടിനെ ദേശീയ അധ്യക്ഷന്‍ രാഹുല്‍ഗാന്ധി തന്നെ തള്ളിപറഞ്ഞിരുന്നു. ശബരിമലയില്‍ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകളെ പ്രവേശിപ്പിക്കണമെന്നാണ് രാഹുല്‍ഗാന്ധിയുടെ അഭിപ്രായം.
എന്നാല്‍ മുന്‍ ദേവസ്വംബോര്‍ഡ് പ്രസിഡണ്ട് ആയിരുന്ന രാമന്‍ നായരെപോലുള്ള അയ്യപ്പനെ ആരാധിക്കുന്നവര്‍ക്കും ഹിന്ദു ആചാരങ്ങളെ വിശ്വസിക്കുകയും ചെയ്യുന്നവര്‍ക്ക് വെത്യസ്ഥ നിലപാടുള്ള പാര്‍ട്ടിയില്‍ തുടര്‍ന്ന് പോകാന്‍ സാധിക്കാതെ വരും. കെ സുധാകരനും അയ്യപ്പ ഭക്തനും ഹിന്ദു ആചാരങ്ങളിലും അനുഷ്ഠാനങ്ങളിലും വിശ്വസിക്കുകയും ചെയ്യുന്ന നേതാവാണ്.
അദ്ദേഹം അത് നിരവധി വേദികളില്‍ തുറന്നു പറയുകയും ചെയ്തിട്ടുണ്ട്. ശബരിമല വിഷയത്തില്‍ ഏതൊരു കോണ്‍ഗ്രസ് നേതാവിനെക്കാളും ഭക്തര്‍ക്കും വിശ്വാസികള്‍ക്കും ഒപ്പം ശക്തമായി വാദിക്കുകയും നിലകൊള്ളുകയും ചെയ്ത വ്യക്തിയാണ് കെ സുധാകരന്‍.
ഈ നിലപാടിന്റെ അടിസ്ഥാനത്തിലാണ് ബി ജെ പി നേതാക്കള്‍ കെ സുധാകരനെ സമീപിച്ചതെന്നാണ് അറിയുന്നത്. ബി ജെ പി നേതാക്കളുമായി നടത്തിയ കൂടികാഴ്ച സുധാകരന്‍ സ്ഥിരീകരിച്ചതോടെ സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വം അങ്കലാപ്പിലായിരിക്കുകയാണ്. അതേസമയം ബി ജെ പി പാളയത്തിലേക്ക് പോകുന്ന കാര്യത്തെക്കുറിച്ച് ചിന്തിച്ചിട്ട് പോലുമില്ലെന്ന് കെ സുധാകരന്‍ പറഞ്ഞു.
Leave a Reply
You must be logged in to post a comment.