ലൂസിഫറിന്റെ തെലുങ്കില്‍ പ്രിയദര്‍ശിനിയായെത്തുന്നത് സുഹാസിനി

ലൂസിഫറിന്റെ തെലുങ്കില്‍ പ്രിയദര്‍ശിനിയായെത്തുന്നത് സുഹാസിനി

മലയാളത്തില്‍ നിന്നും ആദ്യമായി 200 കോടി ക്ലബ്ബില്‍ ഇടം പിടിച്ച ചിത്രം ‘ലൂസിഫറിന്റെ തെലുങ്ക് പതിപ്പില്‍ പ്രിയദര്‍ശിനിയായെത്തുന്നത് നടി സുഹാസിനി. മലയാളത്തില്‍ മഞ്ജു വാര്യരായിരുന്നു ഈ വേഷം കൈകാര്യം ചെയ്തത്.

നായകനായി ചിരഞ്ജീവി അഭിനയിക്കുന്നു വാര്‍ത്തകള്‍ അടുത്തിടെ പുറത്തുവന്നിരുന്നു. സുഗീത് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. അവതരിപ്പിക്കുന്നതിനൊപ്പം തന്നെ ചിത്രം നിര്‍മിക്കുന്നതും ചിരഞ്ജീവി തന്നെ.

തന്റെ നിര്‍മാണ കമ്പനിയായ കോണിഡെല പ്രൊഡക്ഷന്‍സിന്റെ കീഴിലാണ് ചിരഞ്ജിവീ ചിത്രം നിര്‍മിക്കുന്നത്. ഇതിനായി ചിത്രത്തിന്റെ റീമേക്ക് റൈറ്റ്‌സ് താരം സ്വന്തമാക്കിയിട്ടുണ്ടെന്നാണ് താരത്തോട് അടുത്ത വൃത്തങ്ങള്‍ പറയുന്നത്.

‘ആചാര്യ’ എന്ന ചിത്രത്തിന്റെ ചിത്രീകരണജോലികള്‍ പൂര്‍ത്തിയാക്കിയാല്‍ ലൂസിഫര്‍ തെലുങ്ക് റീമേക്കിന്റെ ചിത്രീകരണം ആരംഭിക്കും. മുന്‍പ് സംവിധായകന്‍ സുകുമാര്‍ ആയിരുന്നു ചിത്രത്തിന്റെ സംവിധാനറോളിലേക്ക് പരിഗണിക്കപ്പെട്ട വ്യക്തി. എന്നാല്‍ അല്ലു അര്‍ജുന്‍ ചിത്രം ‘പുഷ്പ’യുടെ ചിത്രീകരണതിരക്കില്‍ ആയതിനാല്‍ ആ അവസരം സുഗീതിനെ തേടിയെത്തുകയായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*