ബി ജെ പി സമരപ്പന്തലിന് മുന്നില്‍ ആത്മഹത്യാ ശ്രമം
ബി ജെ പി സമരപ്പന്തലിന് മുന്നില്‍ ആത്മഹത്യാ ശ്രമം
തിരുവനന്തപുരം: ശബരിമല വിഷയവുമായി ബന്ധപ്പെട്ട് തിരുവനന്തപുരം സെക്രട്ടറിയേറ്റിന് മുന്നിൽ ബി ജെ പി നടത്തുന്ന നിരാഹാര സമരം സമരപ്പന്തലിന് മുന്നിൽ ആത്മഹത്യാ ശ്രമം. മുട്ടട അഞ്ചുവയൽ സ്വദേശി വേണുഗോപാലൻ നായരാണ് ദേഹത്ത് മണ്ണെണ്ണയോഴിച്ച് തീകൊളുത്തിയത്.
പുലര്‍ച്ചെ ഒന്നരയോടെയാണ് സംഭവം. ആളിപ്പടര്‍ന്ന തീയുമായി സമരപ്പന്തലിലേക്ക് ഓടി കയറാന്‍ ശ്രമിച്ച വേണുഗോപാലന്‍ നായരെ സ്ഥലത്തുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥരും പാര്‍ട്ടി പ്രവര്‍ത്തകരും ചേര്‍ന്ന് കസേരകൊണ്ട് തടഞ്ഞു.
വെള്ളമൊഴിച്ച് തീയണച്ച ശേഷം ഗുരുതരമായി പൊള്ളലേറ്റ ഇദ്ദേഹത്തെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അതേസമയം വേണുഗോപാലന്‍ നായര്‍ക്ക് ചില കുടുംബ പ്രശ്നങ്ങള്‍ ഉണ്ടായിരുന്നതായി ബന്ധുക്കള്‍ പോലീസിനോട് പറഞ്ഞു.
Leave a Reply