Woman found Dead l CISF Sub Inspector l സബ് ഇന്‍സ്പെക്ടറുടെ താമസസ്ഥലത്ത് മുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ യുവതിയെ തിരിച്ചറിഞ്ഞു
മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളത്തിലെ സുരക്ഷാ ഉദ്യോഗസ്ഥനായ സബ് ഇന്‍സ്പെക്ടറുടെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയ യുവതിയെ തിരിച്ചറിഞ്ഞു. ജാര്‍ഖണ്ഡ് സ്വദേശിനി ഫാത്തിമയാണ് സി ഐ എസ് എഫ് ഉദ്യോഗസ്ഥന്‍റെ താമസസ്ഥലത്ത് ആത്മഹത്യ ചെയ്തത്.
Also Read >> ഹൈക്കോടതി ജുഡീഷ്യല്‍ രജിസ്ട്രാര്‍ മരിച്ച നിലയില്‍
കഴിഞ കുറെ നാളായി ഇവര്‍ ഒരുമിച്ചായിരുന്നു താമസം.പോലീസ് ചോദ്യം ചെയ്തപ്പോള്‍ ആദ്യം ഇയാള്‍ യുവതിയെക്കുറിച്ചു വിവരങ്ങള്‍ ഒന്നും നല്‍കിയിരുന്നില്ല.വിശദമായ ചോദ്യം ചെയ്യലില്‍ ഇയാള്‍ എല്ലാ കാര്യങ്ങളും പോലീസിനോട് തുറന്ന് പറഞ്ഞു.
Also Read >> കാമുകനെ കൊന്ന് ബിരിയാണിയാക്കി കഴിച്ച് യുവതിയുടെ പ്രതികാരം
ഇന്‍സ്‌പെക്ടര്‍ വിശ്വജിത്ത് ആദ്യം പോലീസിനോട് പറഞ്ഞിരുന്നത് ബീഹാര്‍ സ്വദേശിനി നിഷയാണെന്നും എന്നാല്‍ തനിക്ക് ഇവരുടെ വിലാസമോ ബന്ധുക്കളെയോ അറിയില്ലെന്നാരുന്നു. അവധിയില്‍ നാട്ടിലായിരുന്ന ഇയാള്‍ തിരികെ ഭാര്യയുമായി ഇവിടെഎത്തിയപ്പോഴാണ് യുവതിയെ മരിച്ച നിലയില്‍ കണ്ടത്.
Also Read >>പീഡനക്കേസിലെ പ്രതി ജയിലില്‍ സ്വന്തം ജനനേന്ദ്രിയം മുറിച്ചുമാറ്റി; സംഭവം ഇടുക്കിയില്‍
ഇരുവരും പ്രണയത്തിലായിരുന്നു. എന്നാല്‍ വിശ്വജിത്ത് ഭാര്യയെ കൂട്ടികൊണ്ടുവന്നതാണ് യുവതിയെ ആത്മഹത്യത്ക്ക് പ്രേരിപ്പിച്ചതെന്നാണ് കരുതുന്നത്. യുവതിയുടെ വിലാസം കിട്ടിയതോടെ പോലീസ് ഇവരുടെ ബന്ധുക്കളെ വിവരമറിയിച്ചിട്ടുണ്ട്.
Leave a Reply