നടി സുജ കാര്‍ത്തിക ഇനി ഡോക്ടര്‍ സുജ കാര്‍ത്തിക

നടി സുജ കാര്‍ത്തിക ഇനി ഡോക്ടര്‍ സുജ കാര്‍ത്തിക

നടിയും നര്‍ത്തകിയുമായ സുജ കാര്‍ത്തിക ഇനി മുതല്‍ ഡോ.സുജ കാര്‍ത്തിക. കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വ്വകലാശാലയില്‍ നിന്നുമാണ് സുജ കാര്‍ത്തികക്ക് ഡോക്ട്രേറ്റ് ലഭിച്ചത്. തിരഞ്ഞടുക്കപ്പെട്ട സംസ്ഥാന പൊതുമേഖല സ്ഥാപനങ്ങളെ പറ്റിയായിരുന്നു ഗവേഷണം.

ഏഴ് വര്‍ഷം മലയാള ചലച്ചിത്ര മേഘലയില്‍ പ്രവര്‍ത്തിച്ച സുജ കാര്‍ത്തികക്ക് 2009 ല്‍ പി.ഡി എമ്മില്‍ ഒന്നാം റാങ്ക് ലഭിച്ചിരുന്നു. 2013 ലാണ് ജെ.ആര്‍.എഫ് നേടി കുസാറ്റില്‍ ഗവോഷണം ആരംഭിക്കുന്നത്. എക്‌സെല്ലാര്‍ എന്ന പരിശീലന കമ്പനിയുടെ സ്ഥാപകയും മുഖ്യ പരിശീലകയുമാണ് സുജ കാര്‍ത്തിക.

2010ലാണ് സുജ വിവാഹിതയാകുന്നത്. മര്‍ച്ചന്റ് നേവിയില്‍ ചീഫ് എഞ്ചിനീയറായ രാകേഷ് കൃഷ്ണനാണ് ഭര്‍ത്താവ്. 2013ല്‍ ലിസമ്മയുടെ വീട് എന്ന ചിത്രത്തില്‍ വീണ്ടും അഭിനയിച്ചിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Related News

Leave a Comment