വീട്ടുകാരുമായി പിണങ്ങി വീടിന് പുറത്തിരുന്ന മധ്യവയസ്ക്കന്‍ സൂര്യാഘാതമേറ്റ് മരിച്ചു

വീട്ടുകാരുമായി പിണങ്ങി വീടിന് പുറത്തിരുന്ന മധ്യവയസ്ക്കന്‍ സൂര്യാഘാതമേറ്റ് മരിച്ചു

പാലക്കാട്: വീട്ടുകാരുമായി പിണങ്ങി വീടിന് പുറത്തിരുന്ന മധ്യവയസ്ക്കന്‍ സൂര്യാഘാതമേറ്റ് മരിച്ചു. പല്ലശ്ശന കൂടല്ലൂര്‍ നടുത്തറ നടക്കാവ് വീട്ടില്‍ നാരായണന്‍ എഴുത്തച്ഛന്റെ മകന്‍ കൃഷ്ണന്‍കുട്ടി (62)യാണ് മരിച്ചത്.

വീട്ടുകാരുമായി പിണങ്ങി വീടിന് പുറത്തെ വരാന്തയില്‍ കിടന്ന കൃഷ്ണന്കുട്ടിയെ സന്ത്യയോടെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. വീട്ടുകാരുമായി പിണക്കത്തിലായിരുന്ന കൃഷ്ണന്‍കുട്ടി വീടിനുള്ളില്‍ കയറാതെ വരാന്തയിലായിരുന്നു കഴിഞ്ഞിരുന്നത്.

ശരീരത്ത് സൂര്യതാപം എറ്റതുപോലുള്ള പാടുകളുണ്ട്. പോസ്റ്റ്മോട്ടത്തിലാണ് ശരീരത്തിലെ പോള്ളലിന്റെ പാടുകള്‍ കണ്ടതെന്ന് കൊല്ലങ്കോട്‌ എസ് ഐ കെ എന്‍ സുരേഷ് പറഞ്ഞു. ഉഷാകുമാരിയാണ് ഭാര്യ. ദീപ്തി, ദ്യശ്യ എന്നിവര്‍ മക്കളാണ്.

Also read: ഹരിപ്പാട് മൂന്ന് ലിറ്റര്‍ വാറ്റു ചാരായവുമായി രണ്ടു യുവാക്കള്‍ പിടിയില്‍

ഹരിപ്പാട് മൂന്ന് ലിറ്റര്‍ വാറ്റു ചാരായവുമായി രണ്ടു യുവാക്കള്‍ അറസ്റ്റില്‍. പള്ളിപ്പാട് അകവൂര്‍ മഠം ലക്ഷം വീട്ടില്‍ രഞ്ജിത്ത് (30), കണ്ടല്ലൂര്‍ പുതിയവിള മീത്തില്‍ വീട്ടില്‍ വാടകയ്ക്ക് താമസിക്കുന്ന സുഭാഷ് (31) എന്നിവരാണ് അറസ്റ്റിലായത്.

പള്ളിപ്പാട് പൊയ്യക്കര ഭാഗത്ത് നിന്നും ചാരായവുമായി ബൈക്കില്‍ വരവേയാണ് ഇവര്‍ പിടിയിലാവുന്നത്. ഇരുവരെയും ഹരിപ്പാട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ ശേഷം റിമാന്റ് ചെയ്തു.

ഹരിപ്പാട് സി ഐ ബാബു സെബാസ്റ്റ്യന്റെ നേതൃത്വത്തില്‍ എസ് ഐ സെപ്റ്റോജോണ്‍, എ എസ് ഐ സിയാദ്, സീനിയര്‍ സി പി ഒമാരായ സാഗര്‍, പ്രേംകുമാര്‍, ശ്രീരാജ് ,അക്ഷയ്, ജയകുമാര്‍ എന്നിവരാണ് യുവാക്കളെ അറസ്റ്റ് ചെയ്തത്.

പള്ളിപ്പാട് പൊയ്യക്കര ഭാഗത്ത് നിന്നും ചാരായവുമായി ബൈക്കില്‍ വരവേയാണ് ഇവര്‍ പിടിയിലാവുന്നത്. ഇരുവരെയും ഹരിപ്പാട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ ശേഷം റിമാന്റ് ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*