ശാസ്ത്രലോകത്തിന് കൗതുകമായി സൂര്യന്റെ മാറ്റം

ശാസ്ത്രലോകത്തിന് കൗതുകമായി സൂര്യന്റെ മാറ്റം

പുത്തൻ രൂപമാറ്റവുമായി സൂര്യൻ ,സൂര്യന്‍റെ പുതിയ രൂപമാറ്റം ആശങ്കയോടെയും കൗതുകത്തോടെയും നിരീക്ഷിക്കുകയാണ് ശാസ്ത്രലോകം. 16 ദിവസങ്ങളായി സൂര്യന് ഒരു പൊട്ടോ പാടുകളോ ഇല്ലാത്ത അവസ്ഥയാണ്.

പൊട്ടിത്തെറിച്ചും തിളച്ചു മറിഞ്ഞുമാണ് സൂര്യന്‍റെ പ്രതലം നിലകൊള്ളുന്നത്. അപ്പോള്‍ പൊട്ടുകളും പാടുകളുമൊക്കെ സൂര്യനില്‍ കാണാം. എന്നാല്‍ കുറച്ച് ദിവസങ്ങളായി ശാന്തമായാണ് സൂര്യന്റെ അവസ്ഥ.

സോളാര്‍ മിനിമം എന്ന പ്രതിഭാസമാണ് ഇതെന്നാണ് ശാസ്ത്രലോകം പറയുന്നത്. എന്നാല്‍ ഭൂമിയിലെ ജീവന് ഈ പ്രതിഭാസം ഭീഷണിയാകില്ലെന്നാണ് കരുതുന്നത്. എന്നാല്‍ ഭൂമിക്ക് പുറച്ചെ ഉപഗ്രഹങ്ങളെയും ബഹിരാകാശ സഞ്ചാരികളേയും ഇത് പ്രതികൂലമായി ബാധിച്ചേക്കാം.

11 വര്‍ഷം കൂടുമ്പോള്‍ സംഭവിക്കുന്ന പ്രതിഭാസമാണ് ഇത്. ഇത് വിഭിന്നമായി സോളാര്‍ മാക്സിമം എന്ന പ്രതിഭാസവും ഉണ്ട്.ഈ സമയത്ത് ജൂപ്പിറ്റര്‍ ഗ്രഹത്തിന്‍റെ അത്ര വലിപ്പമുള്ള സണ്‍ സ്പോട്ടുകള്‍ സൂര്യനില്‍ കാണാന്‍ കഴിയും.

1650 മുതല്‍ 1710 വരെ നീണ്ടു നിന്ന ഒരു സോളാര്‍ മിനിമം പ്രതിഭാസം മുന്‍പ് ഉണ്ടായിട്ടുണ്ട്. ഈ സമയത്ത് ഭൂമിയില്‍ അതിശൈത്യം ഉണ്ടായി. ലിറ്റില്‍ ഐസ് ഏജ് എന്നും മോണ്‍ഡര്‍ മിനിമം എന്നുമൊക്കെയാണ് ഈ കാലഘട്ടത്തെ വിശേഷിപ്പിക്കപ്പെടുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Related News

Leave a Comment