മലപ്പുറത്ത് യുവാവിന് സൂര്യാഘാതമേറ്റു
മലപ്പുറത്ത് യുവാവിന് സൂര്യാഘാതമേറ്റു
മലപ്പുറം ജില്ലയിലെ എടവണ്ണയില്‍ യുവാവിന് സൂര്യാഘാതമേറ്റു. എടവണ്ണ പിസി കോളനിയിലെ ഏലംകുളവന്‍ അബ്ബാസിനാണ് സൂര്യാഘാതമേറ്റത്.
അതേസമയം, സംസ്ഥാനത്ത് ഉഷ്ണ തരംഗത്തിനുള്ള മുന്നറിയിപ്പും ജാഗ്രതയും തുടരുകയാണ്. കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പു പ്രകാരം അടുത്ത മൂന്ന് ദിവസം ജാഗ്രത പാലിക്കണമെന്നാണ്.
സൂര്യാഘാതം അടക്കമുള്ള അടിയന്തര സാഹചര്യള്ളള്‍ നേരിടാന്‍ ആശുപത്രികളെ സജ്ജമാക്കിയിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി അറിയിച്ചു.
സംസ്ഥാനത്ത് അനുഭവപ്പെടുന്ന കടുത്ത ചൂട് ഏതാനും ദിവസങ്ങള്‍കൂടി തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ്.
പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിലാണു കൂടുതല്‍ അപകടസാധ്യതയെന്നു തിരുവനന്തപുരം കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. തൃശ്ശൂര്‍ മുതല്‍ കണ്ണൂര്‍ വരെയുള്ള മേഖലയിലെ പൊതുജനങ്ങള്‍ പ്രത്യേകമായി ശ്രദ്ധിക്കണമെന്നും നിര്‍ദേശമുണ്ട്.
Leave a Reply