എനിക്ക് ബ്രെയ്ന്‍ ട്യൂമറാണ്; മരിക്കുന്നതിന് മുന്‍പ് ഈ ചിത്രം പുറത്തിറങ്ങണമെന്ന് ആഗ്രഹിച്ചിരുന്നു

എനിക്ക് ബ്രെയ്ന്‍ ട്യൂമറാണ്; മരിക്കുന്നതിന് മുന്‍പ് ഈ ചിത്രം പുറത്തിറങ്ങണമെന്ന് ആഗ്രഹിച്ചിരുന്നു

ഹൃത്വിക് റോഷന്‍ പ്രധാനവേഷത്തില്‍ എത്തിയ സൂപ്പര്‍ 30 തിയേറ്ററുകളില്‍ എത്തിയിരിക്കുകയാണ്. അനന്തകുമാര്‍ എന്ന മനുഷ്യന്‍ പാവപ്പെട്ട കുട്ടികളെ തന്റെ എന്‍ട്രന്‍സ് കോച്ചിങ് ക്ലാസിലൂടെ വിജയത്തിലേക്ക് നയിച്ച യഥാര്‍ഥ കഥയെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.

ചിത്രം തിയേറ്ററുകളിലെത്തി മികച്ച അഭിപ്രായം നേടി പ്രദര്‍ശനം തുടരുമ്പോള്‍ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി രംഗത്ത് വന്നിരിക്കുകയാണ് അനന്തകുമാര്‍.

ബ്രെയിന്‍ ട്യൂമര്‍ ആണെന്നും ചികിത്സ നടക്കുകയാണെന്നുമാണ് ആനന്ദ് കുമാര്‍ പറയുന്നത്. ജീവിച്ചിരിക്കുന്ന സമയത്തുതന്നെ സിനിമ റിലീസ് ചെയ്യണമെന്ന് ആഗ്രഹിച്ചിരുന്നു.

സിനിമ പെട്ടെന്ന് പൂര്‍ത്തിയാകണമെന്നും ആഗ്രഹിച്ചിരുന്നു. മരണം എന്നായിരിക്കും എന്ന് പറയാനാകില്ല. ജീവിച്ചിരിക്കുമ്പോള്‍ തന്നെ എന്റെ ജീവചരിത്ര സിനിമ വരണമെന്ന് ആഗ്രഹിച്ചിരുന്നു- ആനന്ദ് കുമാര്‍ പറയുന്നു.

2014ല്‍ ഒരു ചെവിയുടെ കേള്‍വിശക്തി നഷ്ടപ്പെട്ടപ്പോഴാണ് ഞാന്‍ ആശുപത്രിയില്‍ പോയതും ടെസ്റ്റുകള്‍ ചെയ്തതും. ചെവിക്കും തലച്ചോറിനുമിടയിലുള്ള ഒരു നാഡിയിലാണ് ട്യൂമര്‍ ബാധ. ഇപ്പോഴും ചികിത്സ തുടരുകയാണ്- ആനന്ദ് കുമാര്‍ പറയുന്നു.

ഗണിതശാസ്ത്രജ്ഞനായ അനന്തകുമാര്‍ പട്‌നയില്‍ ധനികരായ കുട്ടികളുടെ കോച്ചിങ് ക്ലാസ് അധ്യാപകനായിരുന്നു. ഒരു ദിവസം അദ്ദേഹം തീരുമാനിക്കുന്നു പാവപ്പെട്ട കുട്ടികള്‍ക്കുവേണ്ടിയും ഇത്തരത്തില്‍ ഒരു സ്ഥാപനം വേണമെന്ന്.

സൂപ്പര്‍-30 എന്ന് പേരിട്ടുകൊണ്ട് പാവപ്പെട്ട 30 കുട്ടികളെ തിരഞ്ഞെടുത്ത് അദ്ദേഹം പഠിപ്പിക്കാന്‍ ആരംഭിക്കുന്നു. ഇന്ത്യയിലെ ഐ.ഐ.ടി.കളില്‍ പ്രവേശനം ലഭിക്കാന്‍ വേണ്ട എന്‍ട്രന്‍സ് പരീക്ഷ പാസാവാന്‍ അനന്തകുമാര്‍ അവരെ പ്രാപ്തരാക്കുന്നു.

ഇവിടെ തുടങ്ങുകയാണ് അനന്തകുമാര്‍ എന്ന വ്യത്യസ്ത ജീവിതം. അദ്ദേഹത്തിന് ഒരു ഉപദേശവും കൊടുക്കേണ്ട ആവശ്യമില്ല. വലിയ പ്രതിഭയുളള നടനാണ് അദ്ദേഹം. തുടക്കത്തില്‍, 150 മണിക്കൂറുകളോളം ഉള്ള എന്റെ വീഡിയോ അദ്ദേഹം പകര്‍ത്തിയിരുന്നു. വികാസ് ബാലാണ് ചിത്രം സ്വിധാനം ചെയ്തിരിക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Related News

Leave a Comment