ക്രിസ്മസ് ചന്ത ഡിസംബര്‍ 17 മുതല്‍ 24 വരെ

തൃശൂര്‍ : സപ്ലൈകോയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ക്രിസ്മസ് ചന്ത ഡിസംബര്‍ 17 മുതല്‍ 24 വരെ ശക്തന്‍നഗര്‍ കൊക്കാലെ ഗ്രൗണ്ടില്‍ നടക്കും. കൃഷി മന്ത്രി അഡ്വ. വി എസ് സുനില്‍കുമാര്‍ നാളെ (ഡിസംബര്‍ 17) വൈകീട്ട് 5.30 ന് ഉദ്ഘാടനം നിര്‍വഹിക്കുന്ന ചടങ്ങിൽ മേയര്‍ അജിത വിജയന്‍ അദ്ധ്യക്ഷത വഹിക്കും.

ഭക്ഷ്യധാന്യങ്ങള്‍, പലവ്യജ്ഞനങ്ങള്‍, പച്ചക്കറികള്‍, നിത്യോപയോഗസാധനങ്ങള്‍ എന്നിവ പൊതുവിപണിയേക്കാള്‍ വിലക്കുറവില്‍ ക്രിസ്മസ് ചന്തയില്‍ ലഭിക്കും. വിവിധ സര്‍ക്കാര്‍ ഏജന്‍സികള്‍ ഒരുക്കിയിട്ടുളള സ്റ്റാളുകളില്‍ ഉല്‍പന്നങ്ങളുടെ പ്രദര്‍ശനവും വില്‍പനയും ഉണ്ടാകുമെന്ന് സപ്ലൈകോ മാനേജിംഗ് ഡയറക്ടറുടെ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*