കെഎസ്ആര്‍ടിസി: എം പാനല്‍ ഡ്രൈവര്‍മാരെ പിരിച്ചു വിടാനുള്ള ഹൈക്കോടതി ഉത്തരവില്‍ ഇടപെടില്ലെന്ന് സുപ്രീം കോടതി
കെസ്ആര്‍ടിസിയിലെ താല്‍ക്കാലിക ഡ്രൈവര്‍മാരെ പിരിച്ചുവിടാനുള്ള ഹൈക്കോടതി ഉത്തരവില്‍ ഇടപെടില്ലെന്ന് സുപ്രീം കോടതി. ഇതോടൊപ്പം ജൂണ്‍ മുപ്പതിനകം താല്‍ക്കാലിക ഡ്രൈവര്‍മാരെ പിരിച്ചുവിടണമെന്നും കോടതി ഉത്തരവിട്ടു. ഹൈക്കോടതി ഉത്തരവ് പ്രകാരം ഈ മാസം 15 ന് മുമ്പ് പിരിച്ചുവിടണമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്.
ഇത്രയും പേരെ പിരിച്ചുവിട്ടാല്‍ സര്‍വീസുകള്‍ വെട്ടിക്കുറക്കേണ്ടി വരുമെന്ന് കെഎസ്ആര്‍ടി വാദിച്ചു. അങ്ങിനെയങ്കില്‍ താല്‍ക്കാലിക നിയമനം നടത്താമെന്നും നൂറ്റിയെണ്‍പത് ദിവസത്തിലധികം തുടരാന്‍ അനുവദിക്കരുതെന്നും ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് നിര്‍ദേശിച്ചു.
ഇതോടെ 1565 താല്‍ക്കാലിക ഡ്രൈവര്‍മാര്‍ക്കാണ് തൊഴില്‍ നഷ്ടപ്പെടുന്നത്. പിഎസ് സ്സി പട്ടികയില്‍ ഉള്ളവരെ നിയമിക്കണം എന്നാവശ്യപ്പെട്ട് 5 ഉദ്യോഗാര്‍ഥികള്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതി താല്‍ക്കാലിക ഡ്രൈവര്‍മാരെ പിരിച്ചുവിടാന്‍ ഉത്തരവിട്ടത്.
Leave a Reply