പൃഥ്വിരാജിന്‍റെ അനുഗ്രഹത്തോടെ സുപ്രിയയും ചലച്ചിത്ര മേഖലയിലേക്ക്

പൃഥ്വിരാജിന്‍റെ അനുഗ്രഹത്തോടെ സുപ്രിയയും ചലച്ചിത്ര മേഖലയിലേക്ക്

കൊച്ചി: മലയാളത്തിലെ യുവ സൂപ്പര്‍ താരം പൃഥ്വിരാജിന്‍റെ ഭാര്യ സുപ്രിയാ മേനോനും മലയാള ചലച്ചിത്ര മേഖലയിലേക്ക് കടന്നുവരുന്നു. പൃഥ്വിരാജിനെ പോലെ അഭിനയ രംഗത്തെക്കല്ല സുപ്രിയയുടെ വരവ്. പൃഥ്വിരാജിനൊപ്പം ചേര്‍ന്ന് നിര്‍മ്മാണ മേഖലയില്‍ ചുവടുറപ്പിക്കുകയാണ് സുപ്രിയ.

പൃഥിരാജ് പ്രൊഡക്ഷൻസിന്റെ ബാനറില്‍ ആദ്യ നിര്‍മ്മാണ ചിത്രമായ ‘9’ ന്റെ നിര്‍മ്മാണത്തില്‍ പങ്കാളിയാണ് സുപ്രിയ. സയന്‍സ് ഹൊറര്‍ ചിത്രമായ ‘9’ പ്രേക്ഷകര്‍ക്ക് പുതിയ ദൃശ്യ വിസ്മയം നല്‍കുമെന്ന പ്രതീക്ഷയിലാണ് പൃഥിയും സുപ്രിയയും.

മലയാള ചലച്ചിത്ര മേഖലയിലേക്കുള്ള തന്‍റെ കടന്നു വരവ് സുപ്രിയ തന്നെയാണ് അറിയിച്ചത്. ഇന്‍സ്റ്റഗ്രാമിലൂടെയാണ് ഈ വിവരം സുപ്രിയ പങ്കുവെച്ചത്. എല്ലാ ദൈവത്തിന്റെയും അച്ഛന്റെയും അനുഗ്രഹം എന്നാണ് സുപ്രിയ പറയുന്നത്. പോസ്റ്റിന് നിരവധിപേര്‍ ആശംസകള്‍ അറിയിച്ചിട്ടുണ്ട്.

Also Read >> ഒളിമ്പിക്സ്: കന്യാസ്ത്രീകളുടെ ടീമുമായി വത്തിക്കാന്‍

കന്യാസ്ത്രീകള്‍ ഒളിമ്പിക്‌സിനിറക്കാന്‍ ഒരുങ്ങുകയാണ്. ചരിത്രത്തിലെ ആദ്യ ഒളിമ്പിക്ക് മത്സരത്തിനാണ് വത്തിക്കാന്‍ ഒരുങ്ങുന്നത്. പുരോഹിതര്‍ നയിക്കുന്ന വത്തിക്കാന്റെ ഒളിമ്പിക്ക് ടീമില്‍ കന്യാസ്ത്രീകളെ കൂടാതെ സ്വിസ് ഗാര്‍ഡുകളും പങ്കെടുക്കും.

ഒളിമ്പിക് ഇപ്പോള്‍ ഒരു സ്വപ്നമാണെന്നാണ് ഇതേ കുറിച്ചുള്ള ചോദ്യത്തിന് ഫാ.മെല്‍ചര്‍ സാഞ്ചസ് ഡി ടോഗ പറഞ്ഞത്. ഇറ്റാലിയന്‍ ഒളിമ്പിക്‌സ് കമ്മിറ്റിയുമായി ഇതുസംബന്ധിച്ച് കരാര്‍ ഒപ്പിട്ടതായും വത്തിക്കാന്‍ സ്ഥിതീകരിച്ചു.

ടീമിലെ അംഗങ്ങള്‍ക്ക് നേവി ട്രാക്ക് സ്യൂട്ടാണ് വേഷം. കുറുകെ വെള്ളയും മഞ്ഞയും വരകളും അതില്‍ ഉണ്ടാകും. ഒളിമ്പിക്‌സിലാണ് ഇപ്പോള്‍ പങ്കെടുക്കുന്നതെങ്കിലും ഭാവിയില്‍ മറ്റ് അന്തര്‍ദേശീയ മത്സരങ്ങളിലും പങ്കെടുക്കാനാണ് വത്തിക്കാന്റെ തീരുമാനം.

കന്യാസ്ത്രീകളും പുരോഹിതരും സ്വസ് ഗാര്‍ഡുകളും അണിനിരക്കുന്ന ടീമില്‍ 60 പേരാണ് ഉണ്ടാവുക. ഒളിമ്പിക്‌സ് കൂടാതെ യൂറോപ്പില്‍ നടക്കുന്ന മറ്റ് കായീക മത്സരങ്ങള്‍ക്ക് പങ്കെടുക്കാനും വത്തിക്കാന് ആലോചനയുണ്ട്. ഇതിന്റെ ഭാഗമായി ഇറ്റാലിയന്‍ പാരാ ഒളിമ്പിക് കമ്മറ്റിയുമായി ചര്‍ച്ചകള്‍ നടക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍.

നിലവില്‍ ക്രിക്കറ്റ്, ഫുഡ്‌ബോള്‍, ടീമുകള്‍ വത്തിക്കാനുണ്ട്. കായിക മത്സരങ്ങള്‍ സംവാദത്തിനും ഐക്യത്തിനും സമാധാനത്തിനും സഹായിക്കുമെന്നും അതിന്റെ ഭാഗമായാണ് ഒളിമ്പിക്‌സില്‍ പങ്കെടുക്കുന്നതെന്നും വത്തിക്കാന്‍ കായിക മന്ത്രാലയം പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*