നിര്‍ദേശങ്ങള്‍ ഉത്തരവാദിത്തത്തോടെ അനുസരിക്കുന്നു; വിശദീകരണവുമായി സുരാജ്

നിര്‍ദേശങ്ങള്‍ ഉത്തരവാദിത്തത്തോടെ അനുസരിക്കുന്നു; വിശദീകരണവുമായി സുരാജ്

കോവിഡ് 19 മുന്‍കരുതലിന്റെ ഭാഗമായി നടന്‍ സുരാജ് വെഞ്ഞാറമൂടിനോട് ക്വാറന്റീനില്‍ കഴിയാന്‍ നിര്‍ദേശിച്ചിരിക്കുകയാണ്. വെഞ്ഞാറമൂട് പോലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്ത പ്രതിക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു.

Also Read: ഉത്രയെ കൊന്നത് മകനല്ല; അടിച്ച് അവശനാക്കി കുറ്റം സമ്മതിപ്പിച്ചു; സൂരജിന്റെ കുടുംബം

തുടര്‍ന്ന് തന്റെ വസതിയില്‍ വച്ച് നടന്ന കൃഷി സംബന്ധമായ ഒരു പരിപാടി നടക്കുകയുണ്ടായെന്നും പോലീസ് ഇന്‍സ്പെക്ടറും വാമനപുരം എംഎല്‍എ ഡി.കെ മുരളിയും ചടങ്ങില്‍ സംബന്ധിച്ചതിനാലുമാണ് തങ്ങളോടു നിരീക്ഷണത്തില്‍ കഴിയാന്‍ പറഞ്ഞിരിക്കുന്നതെന്നും നടന്‍ വ്യക്തമാക്കുന്നു.

നടന്റെ കുറിപ്പ് വായിക്കാം
Dear Friends,

”കേരള സര്‍ക്കാരിന്റെ സുഭിക്ഷം പദ്ധതിയുടെ ഭാഗമായി വെഞ്ഞാറമൂടിലുളള എന്റെ പുരയിടം കൃഷി ചെയ്യുന്നതിനായി ഞാന്‍ വെഞ്ഞാറമൂട് സര്‍വീസ് സഹകരണ ബാങ്കിനു വിട്ടു നല്‍കുകയും പദ്ധതിയുടെ ഉദ്ഘാടനം ഇക്കഴിഞ്ഞ 23 ന് വാമനപുരം എംഎല്‍എ ശ്രീ. ഡി കെ മുരളി നിര്‍വഹിക്കുകയും ഞാന്‍ ആ ചടങ്ങില്‍ അതിഥിയായി പങ്കെടുക്കുകയും ചെയ്തു.

ആ ചടങ്ങില്‍ വെഞ്ഞാറമൂട് പോലീസ് ഇന്‍സ്പെക്ടറും പങ്കെടുത്തിരുന്നു. എന്നാല്‍ അദ്ദേഹം തലേദിവസം അറസ്റ്റ് ചെയ്യുകയും സമ്പര്‍ക്കത്തില്‍ ഏര്‍പ്പെടുകയും ചെയ്ത ഒരു പ്രതിക്ക് കോവിഡ് രോഗം സ്ഥിതീകരിച്ചിരിക്കുകയാണ്.

അതിനാല്‍ പോലീസ് ഇന്‍സ്പെക്ടറും മറ്റു പോലീസുകാരും ഇപ്പോള്‍ ഹോം ക്വാറന്റയിനില്‍ ആണ്. ആ ഉദ്ഘാടനച്ചടങ്ങില്‍ ഞാനും മറ്റുളളവരും സാമൂഹിക അകലം പാലിച്ചിരുന്നു. മാസ്‌കും ധരിച്ചിരുന്നു. എങ്കിലും സുരക്ഷാര്‍ത്ഥം നിരീക്ഷണത്തില്‍ പോകണമെന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ എന്നോട് ആവശ്യപ്പെട്ടിരിക്കുകയാണ്.

പോലീസ് ഉദ്യോഗസ്ഥരുടെ പരിശോധന ഫലം പുറത്ത് വരുന്നത് വരെ ജാഗ്രത അത്യാവശ്യമായതിനാല്‍ ഞാന്‍ ഹോം ക്വാറന്റയിനില്‍ തുടരുന്നതാണ്. കോവിഡ് പ്രതിരോധത്തില്‍ കേരളം ലോകത്തിനു മാതൃക ആയത് മാനസികമായ അടുപ്പം സൂക്ഷിച്ചു കൊണ്ട് തന്നെ പുലര്‍ത്തിയ സാമൂഹിക അകലം കൊണ്ട് ആണ്.

അത് ഞാനും ഉത്തരവാദിത്വത്തോടെ അനുസരിക്കുന്നു. ആരോഗ്യ പ്രവര്‍ത്തകര്‍ കാട്ടുന്ന ജാഗ്രതയും കരുതലും അഭിനന്ദനങ്ങള്‍ അര്‍ഹിക്കുന്നു. എത്രയും പെട്ടെന്ന് നേരില്‍ കാണാമെന്ന വിശ്വാസത്തോടെ…. നിങ്ങളുടെ
സുരാജ് വെഞ്ഞാറമൂട് …

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*