വോട്ടു ചെയ്യാനകാതെ സുരേഷ് ഗോപി
വോട്ടു ചെയ്യാനകാതെ സുരേഷ് ഗോപി
വോട്ടു ചെയ്യാനകാതെ തൃശ്ശൂര്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപി. തിരുവനന്തപുരത്തായിരുന്നു സുരേഷ് ഗോപിയ്ക്ക് വോട്ട്. എന്നാല്‍ തൃശ്ശൂരില്‍ നിന്നും തിരുവനന്തപുരത്തുള്ള ബൂത്തില്‍ എത്താന്‍ കോപ്റ്റര്‍ ലഭിക്കാതിരുന്നതോടെ വോട്ട് ചെയ്യാനുള്ള സുരേഷ് ഗോപിയുടെ ശ്രമം അവസാന നിമിഷം പാളുകയായിരുന്നു.
രാവിലെ തൃശ്ശൂരിലെ പോളിങ്ങ് വിയിരുത്തിയ ശേഷം വൈകീട്ടോടെ തിരുവനന്തപുരത്ത് എത്താനായിരുന്നു സുരേഷ് ഗോപിയുടെ പദ്ധതി. എന്നാല്‍ മണ്ഡലത്തിലെ തിരക്കുകള്‍ കഴിഞ്ഞ് തിരുവനന്തപുരത്തേക്ക് ഫ്ളൈറ്റില്‍ പോകാന്‍ ശ്രമിച്ചപ്പോള്‍ ആ സമയത്ത് ഫ്ളൈറ്റ് ലഭിച്ചില്ല.
ഇതോടെ തിരഞ്ഞെടുപ്പ് പ്രചരണത്തിന് ഉപയോഗിക്കുന്ന ഹെലികോപ്റ്റര്‍ ഉപയോഗിക്കാന്‍ ശ്രമിച്ചെങ്കിലും വോട്ടെടുപ്പ് ദിവസം പ്രചരണത്തിന് ഉപയോഗിക്കുന്ന ഹെലികോപ്റ്റര്‍ ഉപയോഗിക്കാന്‍ ആകില്ലെന്ന് കമ്മീഷന് അറിയിച്ചു. ശേഷം കല്യാണ്‍ ഗ്രൂപ്പിന്റെ ഹെലികോപ്റ്റര്‍ ഉപയോഗിക്കാന്‍ തിരുമാനിച്ചപ്പോഴേക്കും സമയം കഴിഞ്ഞിരുന്നു.
അത്രയും താമസിച്ച ശേഷം തിരുവനന്തപുരത്ത് എത്തിയാലും വോട്ട് ചെയ്യാന്‍ സാധിക്കില്ലെന്ന് ബോധ്യമായതോടെ സുരേഷ് ഗോപി വോട്ട് ചെയ്യാനുള്ള ശ്രമം ഉപേക്ഷിക്കുകയായിരുന്നു.
- സ്റ്റേഷൻ വളപ്പിൽ സൂക്ഷിച്ചിരുന്നു ഇന്നോവ കാർ കടത്തിയ പ്രതി പിടിയിൽ
- കലാസാഗർ പുരസ്കാരത്തിനുള്ള നാമനിർദ്ദേശം ക്ഷണിക്കുന്നു
- വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി
- ഡെങ്കിപ്പനി കേസുകൾ കൂടുന്നു, കുട്ടികളിലും?
- കുഞ്ഞുങ്ങള്‍ക്ക് ഭക്ഷണം എന്ത്… എങ്ങനെ കൊടുക്കാം
- ലോക ഓട്ടിസം ദിനത്തില്‍ അവബോധ സന്ദേശവുമായി ‘പ്രേരണ’ നൃത്താവിഷ്കാരവും, ശില്പശാലയും, സംഗീതവിരുന്നും കൊച്ചിയില്‍ നടക്കും
- ബൈക്കു മോഷണം പ്രതികൾ പിടിയിൽ
- വിവാഹ വാഗ്ദാനം നൽകി പീഡനം: പ്രതി അറസ്റ്റിൽ
- മയക്കു മരുന്നായ MDMA യുമായി യുവാവ് പിടിയിൽ
- അമ്മമാരെ അലട്ടുന്ന പ്രധാന പ്രശ്നമാണ് വിരശല്യം
Leave a Reply