നെയ്യാറ്റിന്‍കര സനലിന്റെ കുടുംബത്തിന് സഹായഹസ്തവുമായി സുരേഷ് ഗോപി എം പി

നെയ്യാറ്റിന്‍കര സനലിന്റെ കുടുംബത്തിന് സഹായഹസ്തവുമായി സുരേഷ് ഗോപി എം പി

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ കൊല്ലപ്പെട്ട സനലിന്റെ കുടുംബത്തിന് കൈതാങ്ങുമായി സുരേഷ് ഗോപി എംപി. കുടുംബത്തിന്റെ വീട് പണയം വെച്ച് എടുത്ത വായ്പ തിരിച്ചടയ്ക്കാമെന്ന് അദ്ദേഹം ഉറപ്പ് നല്‍കി. സര്‍ക്കാര്‍ വാഗ്ദാനം ചെയ്ത സഹായം ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് സനലിന്റെ കുടുംബം സെക്രട്ടറിയേറ്റ് മുന്നില്‍ സമരം നടത്തുകയാണ്.

Also Read >> കാമുകിക്ക് വേണ്ടി ലിംഗമാറ്റ ശസ്ത്രക്രിയ നടത്തി; ഒടുവിൽ കാമുകി ഉപേക്ഷിച്ചു പോയി

സമരപന്തലില്‍ എത്തിയാണ് സുരേഷ് ഗോപി സഹായം വാഗ്ദാനം ചെയ്തത്. അതേസമയം സനലിന്റെ ഭാര്യ നടത്തുന്ന സത്യഗ്രഹ സമരം പതിനാറാം ദിവസത്തിലേക്ക് കടന്നു. ഇന്നലെ കുടുംബം പട്ടിണി സമരം നടത്തി. അതിനിടെയാണ് ആശ്വാസമായി സുരേഷ് ഗോപി എത്തിയത്.കുടുംബത്തിന്റെ കടബാധ്യത മൊത്തം അടച്ചുതീര്‍ക്കാന്‍ കഴിയില്ല.

Also Read >> മിസോറാം ഗവര്‍ണര്‍ സ്ഥാനമൊഴിയും? കുമ്മനം രാജശേഖരന്‍ സജീവ രാഷ്ട്രീയത്തിലേക്ക് തിരിച്ചു വരുന്നു

എങ്കിലും വനിതാ കോര്‍പറേഷനില്‍ നിന്നും വീട് പണയപ്പെടുത്തി എടുത്ത മൂന്ന് ലക്ഷം രൂപ തിരിച്ചടയ്ക്കാന്‍ സഹായിക്കാമെന്നാണ് സുരേഷ് ഗോപിയുടെ വാഗ്ദാനം. കുടുംബത്തിന് തന്നാല്‍ കഴിയുന്ന ചെറിയ കൈത്താങ് മാത്രമാണ് നല്‍കുന്നതെന്നും സുരേഷ് ഗോപി പറഞ്ഞു. ജപ്തി നടപടികള്‍ ഒഴിവാക്കുന്നതിന് വേണ്ട കാര്യങ്ങള്‍ ചെയ്യും.

Also Read >> രണ്ടാം ഭാര്യയെ കൊന്ന് ഏഴുമാസം പോലീസിനെ വട്ടം ചുറ്റിച്ച ഡോക്ടർ പിടിയിൽ

നാളെ തന്നെ നടപടികള്‍ ആരംഭിക്കും. കോര്‍പറേഷന്‍ പലിശ ഒഴിവാക്കി തരണം. സമരം ഉപാധികളോട് അവസാനിപ്പിക്കാന്‍ സിപിഎം ആവശ്യപ്പെട്ടത് അപഹാസ്യമാണ്. വിഷയത്തില്‍ മുഖ്യമന്ത്രി ഇടപെടണമെന്നും സുരേഷ് ഗോപി ആവശ്യപ്പെട്ടു. എന്നാല്‍ അര്‍ഹമായ നഷ്ടപരിഹാരം നല്‍കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ സനലിന്റെ കൊലപാതകം നടന്ന ശേഷം വ്യക്തമാക്കിയിരുന്നു.

Also Read >> കൈനോട്ടക്കാരനെ പട്ടാപ്പകൽ വെട്ടിക്കൊന്നു; സംഭവം ഇങ്ങനെ

സനലിന്റെ ഭാര്യ വിജിക്ക് സര്‍ക്കാര്‍ ജോലി നല്‍കണമെന്ന് പോലീസ് മേധാവി സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തു കൊണ്ട്് പോലീസ് മേധാവി സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇതുവരെ സര്‍ക്കാര്‍ യാതൊരു നടപടിയും സ്വികരിച്ചിട്ടില്ല.
നവംബര്‍ അഞ്ചിനാണ് സനല്‍ കൊല്ലപ്പെട്ടത്.

എന്നാല്‍ ഡിസംബര്‍ ആയിട്ടും വാഗ്ദാനം ചെയ്യപ്പെട്ട സഹായം സര്‍ക്കാര്‍ ലഭ്യമാക്കിയില്ല. തുടര്‍ന്ന് ഡിസംബര്‍ പത്തിനാണ് സനല്‍കുമാറിന്റെ കുടുംബം അനിശ്ചിത കാല സമരം തുടങ്ങിയത്. സെക്രട്ടറിയേറ്റ് പടിക്കലാണ് സനലിന്റെ ഭാര്യയും മക്കളും അമ്മയും സമരം ആരംഭിച്ചത്. കുടുംബത്തിന്റെ കടബാധ്യത മൊത്തം അടച്ചുതീര്‍ക്കാന്‍ കഴിയില്ല.

ജപ്തി നടപടികള്‍ ഒഴിവാക്കുന്നതിന് വേണ്ട കാര്യങ്ങള്‍ ചെയ്യും. നാളെ തന്നെ നടപടികള്‍ ആരംഭിക്കും. കോര്‍പറേഷന്‍ പലിശ ഒഴിവാക്കി തരണം. സമരം ഉപാധികളോട് അവസാനിപ്പിക്കാന്‍ സിപിഎം ആവശ്യപ്പെട്ടത് അപഹാസ്യമാണ്. വിഷയത്തില്‍ മുഖ്യമന്ത്രി ഇടപെടണമെന്നും സുരേഷ് ഗോപി ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*