എന്റെ വിശപ്പടക്കിയ എല്ലാ അമ്മമാര്‍ക്കും നന്ദി, തൃശൂര്‍ എന്നും ഉണ്ടാകും ഈ ഹൃദയത്തില്‍…! സുരേഷ് ഗോപി

എന്റെ വിശപ്പടക്കിയ എല്ലാ അമ്മമാര്‍ക്കും നന്ദി, തൃശൂര്‍ എന്നും ഉണ്ടാകും ഈ ഹൃദയത്തില്‍…! സുരേഷ് ഗോപി

തിരഞ്ഞെടുപ്പ് ഫലം പുറത്തു വന്നപ്പോള്‍ പരാജയപ്പെട്ടെങ്കിലും ശക്തമായ പ്രകടനം കാഴ്ച വെച്ചാണ് തൃശൂര്‍ മണ്ഡലം ബിജെപി സ്ഥാനാര്‍ത്ഥി സുരേഷ് ഗോപി പരാജയം ഏറ്റുവാങ്ങിയത്.

‘തൃശൂര്‍ എനിക്ക് വേണം. നിങ്ങളെനിക്ക് ഈ തൃശൂര്‍ തരണം. ഈ തൃശൂര്‍ ഞാനിങ്ങ് എടുക്കുവാ, എനിക്ക് വേണം ഈ തൃശൂര്‍’ തിരഞ്ഞെടുപ്പ് പ്രചാരണ സമയത്തെ സുരേഷ് ഗോപിയുടെ ഈ ഡയലോഗ് ഏറെ ഹിറ്റായിരുന്നു. എന്നാല്‍ പരാജയത്തിനു ശേഷം ഈ ഡയലോഗ് വെച്ച് അദ്ദേഹത്തിനെതിരെ ധാരാളം ട്രോളുകളും പുറത്തുവന്നു.

എന്നാല്‍ അതിനൊന്നും മറുപടി പറയാതെ തന്റെ കൂടെ നിന്നവര്‍ക്ക് നന്ദി പറഞ്ഞുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് സുരേഷ് ഗോപി. തന്റെ വിശപ്പടക്കിയ അമ്മമാര്‍ക്കും ചേര്‍ത്തുപിടിച്ച സ്‌നേഹിതര്‍ക്കും തന്നോടൊപ്പം സഞ്ചരിച്ച പ്രവര്‍ത്തകര്‍ക്കുമാണ് സുരേഷ് ഗോപി ഫെയ്സ്ബുക്കിലൂടെ നന്ദി പറയുന്നത്. നരേന്ദ്ര മോദിജിക്ക് അഭിനന്ദനങ്ങളും അറിയിച്ചുണ്ട് അദ്ദേഹം.

ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

തൃശൂര്‍ എന്നും ഉണ്ടാകും ഈ ഹൃദയത്തില്‍…!
എന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ഊര്‍ജ്ജം നല്‍കിയ സ്‌നേഹത്തിന് നന്ദി!
എന്റെ വിശപ്പടക്കിയ എന്നെ ചേര്‍ത്തു പിടിച്ച
കുറച്ചു ദിവസം എന്റെയൊപ്പം സഞ്ചരിച്ച തൃശൂരിലെ എല്ലാ അമ്മമാര്‍ക്കും സ്‌നേഹിതര്‍ക്കും പ്രവര്‍ത്തകര്‍ക്കും തൃശൂര്‍കാര്‍ക്കും പിന്നെ പൂരക്കാഴ്ച കൊഴുപ്പിച്ച തെച്ചിക്കോട്ട് രാമചന്ദ്രനും നന്ദി!

ഒപ്പം ലോകത്തിലെ ഏറ്റവും ജനസമ്മതനായ നേതാവായി ഉയര്‍ന്ന എന്റെ, രാജ്യത്തിന്റെ സ്വന്തം നരേന്ദ്ര മോദിജിക്ക് അഭിനന്ദനങ്ങള്‍…! കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ടി.എന്‍ പ്രതാപനാണ് സുരേഷ് ഗോപിയ്‌ക്കെതിരെ മത്സരിച്ച് വിജയിച്ചത്. രണ്ട് ലക്ഷത്തിലധികം വോട്ടാണ് സുരേഷ് ഗോപി ബിജെപിക്കായി നേടിക്കൊടുത്തത്.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Related News

Leave a Comment