ഗര്‍ഭിണിയുടെ വയറില്‍ കൈവെച്ച് അനുഗ്രഹിച്ച സംഭവം: സുരേഷ് ഗോപിയുടെ കുടുംബം യുവതിയുടെ വീട്ടിലെത്തി മധുരം നല്‍കി

ഗര്‍ഭിണിയുടെ വയറില്‍ കൈവെച്ച് അനുഗ്രഹിച്ച സംഭവം: സുരേഷ് ഗോപിയുടെ കുടുംബം യുവതിയുടെ വീട്ടിലെത്തി മധുരം നല്‍കി

തൃശൂരിലെ എന്‍ ഡി എ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപി ഗര്‍ഭിണിയായ യുവതിയുടെ വയറില്‍ കൈവെച്ച് അനുഗ്രഹിച്ചതിനെ ചൊല്ലിയുണ്ടായ വിവാദങ്ങള്‍ക്കിടയില്‍ സ്ഥാനാര്‍ത്ഥിയുടെ കുടുംബം യുവതിയുടെ വീട്ടിലെത്തി.

മധുരവുമായി എത്തിയ അതിഥികളെ കണ്ടപ്പോള്‍ ശ്രീലക്ഷ്മി ആദ്യമൊന്ന് ഞെട്ടിയിരുന്നു. സുരേഷ് ഗോപിയുടെ ഭാര്യ രാധിക മക്കളായ ഭാവന, ഭാഗ്യ, രാധികയുടെ അമ്മ ഇന്ദിര എന്നിവര്‍ ശ്രീലക്ഷ്മിയെ സമാധാനിപ്പിക്കുകയും ഒപ്പം തങ്ങളുടെ സംസ്‌ക്കാരം അമ്മമാരെ ബഹുമാനിക്കുന്നതാണെന്ന് പറയുകയും ചെയ്തു.

അഞ്ച് മാസം ഗര്‍ഭിണിയായ ശ്രീലക്ഷ്മിയെ കണ്ട സുരേഷ് ഗോപി വാഹനം നിര്‍ത്തി ശ്രീലക്ഷ്മിയുടെ വയറില്‍ കൈവച്ച് അനുഗ്രഹിക്കുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരുന്നു. ഇതിനെ വിമര്‍ശിച്ചും എതിര്‍ത്തും പ്രതികരണങ്ങള്‍ വരുന്നതിന് ഇടയിലാണ് സുരേഷ് ഗോപിയുടെ കുടുംബം അന്തിക്കാട്ടെ ശ്രീലക്ഷ്മിയുടെ വീട്ടിലെത്തിയത്.

സുരേഷ് ഗോപിയുടെ മണ്ഡല പര്യടനം ഉണ്ടെന്നറിഞ്ഞ ശ്രീലക്ഷ്മി ഭര്‍ത്താവ് വിവേകിനൊപ്പം കാത്തു നിന്നു. സുരേഷ് ഗോപിയുടെ വാഹനം കടന്നുപോയപ്പോള്‍ ശ്രീലക്ഷ്മി വാഹനത്തിന് പിന്നാലെ ഓടി. ഇത് കണ്ട് സുരേഷ് ഗോപി വാഹനം നിര്‍ത്തുകയും വയറില്‍ കൈവെച്ച് അനുഗ്രഹിക്കുകയും ചെയ്യുകയുമായിരുന്നു.

സംഭവം വിവാദമായതോടെ സുരേഷ് ഗോപി ശ്രീലക്ഷ്മിയുടെ കുടുംബവുമായി ഫോണില്‍ സംസാരിക്കുകയും അവരെ ആശ്വസിപ്പിക്കുകയും ചെയ്തു. ഇതിനെ പിന്നാലെയാണ് സുരേഷ് ഗോപിയുടെ കുടുംബവും ശ്രീലക്ഷ്മിയുടെ വീട്ടിലേക്ക് എത്തിയത്.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply