സൂര്യ ഇനി വില്ലന്‍ വേഷത്തിലും..? പുതിയ ചിത്രത്തിനായി കാത്ത് ആരാധകര്‍

സൂര്യ ഇനി വില്ലന്‍ വേഷത്തിലും..? പുതിയ ചിത്രത്തിനായി കാത്ത് ആരാധകര്‍

സൂപ്പര്‍ ഹിറ്റുകള്‍ ആരാധകര്‍ക്ക് സമ്മാനിച്ച താരമാണ് നടന്‍ സൂര്യ. ഏത് വേഷവും അനായാസം ചെയ്യാന്‍ കഴിയുമെന്ന് തെളിയിച്ച താരം കൂടിയാണ് സൂര്യ. ‘എന്‍ജികെ’ യ്ക്ക് ശേഷം സൂര്യയുടെ അടുത്ത സൂപ്പര്‍ഹിറ്റ് സിനിമയായ കാപ്പാന്‍ എന്ന സൂപ്പര്‍ഹിറ്റ ചിത്രത്തിന് വേണ്ടി കാത്തിരിക്കുകയാണ് ആരാധകര്‍.

കെ.വി ആനന്ദ് സംവിധാനം ചെയ്യുന്ന സിനിമ ഓഗസ്റ്റ് 31നാണ് റിലീസിനൊരുങ്ങുന്നത്. മോഹന്‍ലാല്‍, ആര്യ, സയേഷ, സമുദ്രകനി, ബോമന്‍ ഇറാനി, പൂര്‍ണ തുടങ്ങീ വലിയ മള്‍ട്ടിസ്റ്റാര്‍സ് അഭിനയിക്കുന്ന ചിത്രമാണ് കാപ്പാന്‍.

കെ.വി ആനന്ദ് അടുത്തിടെ നടത്തിയ ഒരു അഭിമുഖത്തില്‍ കാപ്പാന്‍ എന്ന സിനിമയില്‍ സൂര്യ ഒരു വില്ലന്‍ കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നതെന്ന് വെളിപ്പെടുത്തിയിരുന്നു.

എന്നാല്‍ സൂര്യ ആരാധകര്‍ ഇതില്‍ അമ്പരന്നിരിക്കുകയാണ്. എന്നാല്‍ കാപ്പാനില്‍ സൂര്യ ഇത്തരത്തില്‍ വില്ലന്‍ വേഷ്ം സ്വീകരിച്ചതിന് സംവിധായകന്‍ ആനന്ദ് താരത്തെ പ്രശംസിച്ചിരുന്നു.

മാത്രമല്ല ഷൂട്ട് ആരംഭിക്കുന്നതിന് മുമ്പ് താരം തന്റെ കഥാപാത്രത്തിന് വേണ്ട ഒരുക്കങ്ങളും സംശയങ്ങളുമെല്ലാം നേരത്തെ മനസിലാക്കിയിരുന്നു. അത് നൂറ് ശതമാനം സെറ്റില്‍ തന്നെ സംതൃപ്തനാക്കിയെന്നും ആനന്ദ് പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Related News

Leave a Comment