ആയുധങ്ങൾ മൂന്നാം തീയതിക്കകം സറണ്ടർ ചെയ്യണം

ആയുധങ്ങൾ മൂന്നാം തീയതിക്കകം സറണ്ടർ ചെയ്യണം

കാക്കനാട്: കൈവശം സൂക്ഷിച്ചിട്ടുള്ള ആയുധങ്ങൾ എല്ലാ ആയുധ ലൈസൻസികളും ബന്ധപ്പെട്ട പോലീസ് സ്റ്റേഷനിൽ ഒക്ടോബർ മൂന്നിനകം സറണ്ടർ ചെയ്യണമെന്ന് അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് അറിയിച്ചു. 

എറണാകുളം നിയമസഭ ഉപതിരഞ്ഞെടുപ്പിന്റെ ഭാഗമായി ജില്ലയിൽ മാതുക പെരുമാറ്റച്ചട്ടം നിലനിൽക്കുന്നതിനാലാണിത്.  തിരഞ്ഞെടുപ്പു നടക്കുന്നത് എറണാകുളം നിയമസഭ നിയോജക മണ്ഡലത്തിൽ മാത്രമാണെങ്കിലും മാതൃകപെരുമാറ്റച്ചട്ടം ജില്ലയ്ക്ക് മുഴുവനായും ബാധകമാണ്.  

മാതൃക പെരുമാറ്റച്ചട്ടം പാലിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തേണ്ട കമ്മറ്റിയുടെ നോഡൽ ഓഫീസർ അഡീഷണൽ ജില്ലാ മജിസ്ട്രേറ്റാണ്.  ഇതിന്റെ ഭാഗമായി   കളക്ടറേറ്റിൽ രൂപീകരിച്ച സ്ക്രീനിങ് കമ്മറ്റി എഡിഎം കെ.ചന്ദ്രശേഖരൻ നായരുടെ അധ്യക്ഷതയിൽ യോഗം ചേർന്നു.   

ആയുധങ്ങൾ സറണ്ടർ ചെയ്യുന്നതിൽ വീഴ്ച വരുത്തിയാൽ ആയുധ നിയമവും ചട്ടങ്ങളും, ഇന്ത്യൻ ശിക്ഷാ നിയമം സെക്ഷൻ 188 എന്നിവ പ്രകാരം നിയമ നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം അറിയിച്ചു.    പണവും മറ്റു വിലപിടിപ്പുള്ള വസ്തുക്കളും സൂക്ഷിക്കുന്നതു സംബന്ധിച്ച് സുരക്ഷ പ്രശ്നമുള്ളതിനാൽ ഇളവു നൽകണമെന്നാവശ്യപ്പെട്ട് മൂന്ന് ബാങ്കുകൾ കമ്മറ്റി മുമ്പാകെ  അപേക്ഷ നൽകി. 

മതിയായ രേഖകൾ സമർപ്പിച്ച രണ്ട് ബാങ്കുകൾക്ക് ആയുധം കൈവശം വെക്കുന്നതിന് കമ്മറ്റി അനുമതി നൽകി.  
 കൊച്ചി പോലീസ് കമ്മീഷണറേറ്റ് ഡെപ്യൂട്ടി കമ്മീഷണർ ആർ.എം.രമേഷ് കുമാർ, നാർകോട്ടിക് സെൽ ഡിവൈഎസ്പി എം.ആർ.മധു ബാബു, ജൂനിയർ സൂപ്രണ്ട് എം.പി.ബാബുരാജ് തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.  ഒക്ടോബർ മൂന്നിന് രാവിലെ 11ന് കമ്മറ്റി അടുത്ത യോഗം ചേരും.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*