സുശാന്ത് സിംഗ് രജ്പുതിന്റെ ജീവിതം സിനിമയാകുന്നു

സുശാന്ത് സിംഗ് രജ്പുതിന്റെ ജീവിതം സിനിമയാകുന്നു

അന്തരിച്ച ബോളിവുഡ് നടന്‍ സുശാന്ത് സിംഗ് രജ്പുതിന്റെ ജീവിതം സിനിമയാകുന്നു. സുശാന്ത് സിംഗ് രജ്പുത്തിന്റെ ജീവിതത്തെക്കുറിച്ചുള്ള ചിത്രം (Sushant Singh Rajput Biopic) പ്രഖ്യാപിച്ചുകൊണ്ട് ചലച്ചിത്ര നിര്‍മ്മാതാവ് വിജയ് ശേഖര്‍ ഗുപ്തയാണ് രംഗത്തെത്തിയത്.

‘സൂയിസൈഡ് അല്ലെങ്കില്‍ കൊലപാതകം’ (Suicide or Murder) എന്ന പേരില്‍ ഒരു ചിത്രത്തിന്റെ പോസ്റ്ററും അദ്ദേഹം പങ്കുവച്ചിട്ടുണ്ട്. ഈ പോസ്റ്റര്‍ കണ്ടതുമുതല്‍ ആരാധകര്‍ ഈ ചിത്രത്തിനായി കാത്തിരിക്കുകയാണ്.

പക്ഷേ ഈ ചിത്രം സുശാന്തിന്റെ ജീവിതത്തെക്കുറിച്ചാണെന്ന് പോസ്റ്റില്‍ ഒരിടത്തും അവകാശപ്പെടുന്നില്ല. എങ്കിലും പോസ്റ്ററില്‍ എഴുതിയ ടാഗ് ലൈനിന് ശേഷം ആളുകള്‍ ‘മിസ് യു സുശാന്ത്’, ‘ജസ്റ്റിസ് ഫോര്‍ സുശാന്ത്’ തുടങ്ങിയ കമന്റുകളുണ്ട്. ജൂണ്‍ 14 ന് മുംബൈയിലെ ബാന്ദ്രയിലെ ഫ്‌ലാറ്റിലാണ് സുശാന്ത് തൂങ്ങിമരിച്ചനിലയില്‍ കാണപ്പെട്ടത്.

അദ്ദേഹം ഈ ലോകത്തോട് വിട പറഞ്ഞിട്ട് ഒരാഴ്ച ആകാന്‍ പോകുന്നുവെങ്കിലും അദ്ദേഹത്തിന്റെ ആരാധകര്‍ക്ക് ഇപ്പോഴും വിശ്വസിക്കാന്‍ കഴിയുന്നില്ല. സോഷ്യല്‍ മീഡിയ വഴി ഇപ്പോഴും അദ്ദേഹത്തിന്റെ ആരാധകര്‍ അദ്ദേഹത്തിന് നീതി ലഭിക്കണമെന്ന് ആവശ്യപ്പെടുകയാണ്.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*