സ്വകാര്യവത്കരിച്ചില്ലെങ്കില്‍ എയര്‍ ഇന്ത്യയുടെ പ്രവര്‍ത്തനം അവസാനിപ്പിക്കേണ്ടി വരും

ന്യൂഡല്‍ഹി: സ്വകാര്യവത്കരിക്കപ്പെടുന്നില്ലെങ്കില്‍ എയര്‍ ഇന്ത്യയുടെ പ്രവര്‍ത്തനം അവസാനിപ്പിക്കേണ്ടിവരുമെന്ന് സിവില്‍ ഏവിയേഷന്‍ സഹമന്ത്രി ഹര്‍ദീപ് സിംഗ് പുരി പാർലിമെന്റിൽ വ്യക്തമാക്കി. പാര്‍ലമെന്റ് അംഗത്തിന്റെ ചോദ്യത്തിനുളള മറുപടിയായാണ് മന്ത്രി ഇത്തരത്തില്‍ അഭിപ്രായ പ്രകടനം നടത്തിയത്. നഷ്ടം നേരിടുന്ന ദേശീയ വിമാന കമ്പനിയെ സ്വകാര്യമേഖലയില്‍ നിന്ന് ബിഡ്ഡുകള്‍ ക്ഷണിക്കുന്ന പ്രക്രിയയ്ക്ക് ആഭ്യന്തര, ധനമന്ത്രിമാര്‍ ഉള്‍പ്പെടെയുള്ള ഒരു സംഘം ഉദ്യോഗസ്ഥര്‍ അന്തിമരൂപം നല്‍കി വരുന്നതിനിടെയാണ് മന്ത്രിയുടെ അഭിപ്രായപ്രകടനം.

കമ്പനിക്ക് ഇന്ത്യയിലും ലോകമെമ്പാടും ലാഭകരമായ ലാന്‍ഡിംഗ് സ്ലോട്ടുകളുണ്ടെങ്കിലും എയര്‍ ഇന്ത്യ വര്‍ഷങ്ങളായി വന്‍ നഷ്ടത്തിലാണ്. കമ്പനിയുടെ ലാഭ നഷ്ടക്കണക്കുകളെ സംബന്ധിച്ച ചില വിശദാംശങ്ങള്‍ ഉദ്യോഗസ്ഥര്‍ സസൂക്ഷ്മം നിരീക്ഷിച്ച്‌ വരികയാണെന്നും അവ അന്തിമമായി കഴിഞ്ഞാല്‍ ബിഡ്ഡുകള്‍ ക്ഷണിക്കുമെന്നും എയര്‍ ഇന്ത്യ കമ്ബനി വില്‍ക്കാന്‍ സര്‍ക്കാര്‍ സന്നദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*