സൈറയുടെ തീരുമാനം ഹിന്ദു നടിമാരും പിന്തുടരണം; ഹിന്ദു മഹാസഭ അധ്യക്ഷന്‍

സൈറയുടെ തീരുമാനം ഹിന്ദു നടിമാരും പിന്തുടരണം; ഹിന്ദു മഹാസഭ അധ്യക്ഷന്‍

ദംഗല്‍ നായിക സൈറ വസീം സിനിമാ ജീവിതം അവസാനിപ്പിച്ചുവെന്ന് പ്രഖ്യാപിച്ചത് വലിയ വാര്‍ത്തയായിരുന്നു. താരത്തിനെ പ്രതികൂലിച്ച് നിരവധി പേരാണ് രംഗത്ത് വന്നിട്ടുള്ളത്. എന്നാല്‍ ഇപ്പോള്‍ താരത്തിന്റെ പാത പിന്തുടരണമെന്ന് അഖില ഭാരതീയ ഹിന്ദു മഹാസഭ അധ്യക്ഷന്‍ ചക്രപാണി.

അഭിനയം നിര്‍ത്താനുള്ള സൈറയുടെ തീരുമാനം പ്രശംസനീയമാണ്. ഹിന്ദു നടിമാരും ഇത് പിന്തുടരണം ചക്രപാണി ട്വീറ്റ് ചെയ്തു. മതപരമായ കാരണങ്ങള്‍ കൊണ്ടാണ് സിനിമയില്‍ നിന്ന് വിട്ടു നില്‍ക്കുന്നതെന്നും ജീവിതത്തില്‍ സിനിമ കാരണം വിശ്വാസം നഷ്ടമായെന്നും സൈറ ഫെയ്സ്ബുക്കില്‍ കുറിച്ചു. അഞ്ചു വര്‍ഷം മുമ്പ് ഞാനെടുത്ത ഒരു തീരുമാനം എന്റെ ജീവിതത്തെ ആകെ ബാധിച്ചു.

‘സിനിമാഭിനയം എന്റെ വിശ്വാസത്തെ ബാധിച്ചു, അത് ഇസ്ലാമുമായും അള്ളാഹുവുമായുള്ള എന്റെ ബന്ധത്തിന് തന്നെ ഭീഷണിയായി മാറി. ഞാന്‍ ചെയ്യുന്നത് ശരിയാണെന്നും, ഇത് ബാധിക്കുന്നില്ലെന്നും ഞാന്‍ എന്റെ അറിവില്ലായ്മയില്‍ വിശ്വസിച്ചു.

2016ലാണ് കാശ്മീര്‍ സ്വദേശിനിയായ സൈറ ബോളിവുഡിലേക്ക് പ്രവേശിക്കുന്നത്. ‘ദ സ്‌കൈ ഈസ് പിങ്ക്’ എന്ന ചിത്രമാണ് സൈറയുടെതായി ഇനി പുറത്തിറങ്ങാനിരിക്കുന്ന ചിത്രം.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply