ദുരിതബാധിതര്‍ക്കായി സഹോദരങ്ങളുടെ സംഭാവന ; കണ്ടു പഠിക്കണം പലതും

ദുരിതബാധിതര്‍ക്കായി സഹോദരങ്ങളുടെ സംഭാവന ; കണ്ടു പഠിക്കണം പലതും

എന്റെ അച്ഛന്‍ എനിക്കും കുഞ്ഞനുജനുമായി നല്‍കിയ 50 ലക്ഷം വിലവരുന്ന ഒരേക്കര്‍ സ്ഥലം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുന്നു… അച്ഛന്റെ അനുവാദം ഞങ്ങള്‍ വാങ്ങി. ഇനി ഞങ്ങള്‍ എന്താണ് വേണ്ടത്’? ഒരു പ്ലസ് വണ്‍ വിദ്യാര്‍ഥിനിയുടെ സംഭാവന ചര്‍ച്ചയാകുന്നു… :

‘എന്റെ അച്ഛന്‍ എനിക്കും കുഞ്ഞനുജനുമായി നല്‍കിയ 50 ലക്ഷം വിലവരുന്ന ഒരേക്കര്‍ സ്ഥലം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുന്നു’ പ്രളയത്തില്‍ തകര്‍ന്നടിഞ്ഞ കേരളത്തെ പുനരുജ്ജീവിപ്പിക്കാന്‍ ഒരു പ്ലസ് വണ്‍ വിദ്യാര്‍ഥിനി നല്‍കിയ സംഭാവന ചര്‍ച്ചയാകുന്നു.
പയ്യന്നൂര്‍ ഷേണായ് സ്മാരക ഗവഃ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ പ്ലസ് വണ്‍ ഹ്യൂമാനിറ്റീസ് വിദ്യാര്‍ത്ഥിനിയായ സ്വാഹയും അനിയൻ ബഹ്മയും ആണ് സംഭാവന നൽകി താരങ്ങളായിരിക്കുന്നത്. സ്ഥലം നല്‍കാന്‍ അച്ഛന്റെ സമ്മതം കിട്ടിയെന്നും ഇനി എന്താണ് ചെയ്യേണ്ടത് എന്നറിയണമെന്നും പ്രിന്‍സിപ്പാളിന് നല്‍കിയ കത്തിലൂടെ സ്വാഹ അവശ്യപ്പെട്ടു. പയ്യന്നൂര്‍ മാവിച്ചേരി സ്വദേശി ശങ്കരന്റെ മക്കളാണ് ഇരുവരും

സ്വാഹയുടെയും ബ്രഹ്മയുടെയും കത്തിന്റെ പൂർണരൂപം ഇങ്ങനെ…

‘അണ്ണാന്‍കുഞ്ഞും തന്നാലായത് എന്നല്ല’ നാടിന്റെ ഇന്നത്തെ ദയനീയസ്ഥിതിയില്‍ ഈ സ്‌കൂളിലെ വിദ്യാര്‍ഥികളായ ഞാനും എന്റെ അനുജന്‍ ബ്രഹ്മയും കൂടി നമ്മുടെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു കൊച്ചു സംഭാവന നല്‍കാന്‍ ആഗ്രഹിക്കുന്നു.കൃഷിക്കാരനായ ഞങ്ങളുടെ അച്ഛന്‍, ഞങ്ങളുടെ നാളേക്ക് വേണ്ടി കരുതിവെച്ചിരുന്ന സ്വത്തില്‍ നിന്നും ഒരേക്കര്‍ സ്ഥലം സംഭാവനയായി നല്‍കാന്‍ നിശ്ചയിച്ചു. അച്ഛന്റെ അനുവാദം ഞങ്ങള്‍ വാങ്ങി. ഇനി ഞങ്ങള്‍ എന്താണ് വേണ്ടത്’.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*