സ്വപ്നയ്ക്ക് ഹാജരായ അഭിഭാഷകനെ കസ്റ്റംസ് നിയമിച്ചു

സ്വപ്നയ്ക്ക് ഹാജരായ അഭിഭാഷകനെ കസ്റ്റംസ് നിയമിച്ചു

സ്വപ്ന സുരേഷിന്റെ മുൻ അഭിഭാഷകനെ കസ്റ്റംസ് സ്റ്റാൻഡിംഗ് കൗൺസിലായി നിയമിച്ചു . സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതിയാണ് സ്വപ്ന സുരേഷ്.

അഡ്വ. ടി കെ രാജേഷിനെയാണ് കസ്റ്റംസ് നിയമിച്ചിരിക്കുന്നത്. സ്വപ്നയ്ക്കായി ഹാജരായ അഭിഭാഷകനാണ് രാജേഷ്. .എന്നാൽ സ്വപ്നയുടെ അഭിഭാഷകനാകും മുമ്പേ തന്നെ ഇതിനായി അപേക്ഷിച്ചിരുന്നതായി അഡ്വ. ടി കെ രാജേഷ് കുമാർ അറിയിച്ചു .

അതെ സമയം സ്വർണക്കടത്ത് കേസിൽ ബംഗളൂരുവിലേക്ക് ഒളിവിൽപ്പോകുന്നതിന് മുമ്പ് തൃപ്പൂണിത്തുറയിലെ ഒരു വീട്ടിൽ വെച്ച് അഭിഭാഷകനെ കണ്ടതായി സ്വപ്ന സുരേഷ് നേരത്തെ മൊഴി നൽകിയിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*