രുചിയിലും ​ഗുണത്തിലും മുൻപിലാണ് മധുരകിഴങ്ങ്

രുചിയിലും ​ഗുണത്തിലും മുൻപിലാണ് മധുരകിഴങ്ങ്

നിങ്ങൾക്കറിയാമോ രുചിയിൽ മാത്രമല്ല ​ഗുണത്തിലും മുൻപിലാണ് മധുരകിഴങ്ങ്. പ്രായഭേ​ദമന്യേ നമ്മൾക്കേറെ പ്രിയമുള്ള ഒന്നാണ് മധുരകിഴങ്ങ് .

കൂടാതെ ഫൈബര്‍ ധാരാളം അടങ്ങിയ ഭക്ഷണമാണ് മധുരക്കിഴങ്ങ്. . വൈറ്റമിന്‍ സി ധാരാളം അടങ്ങിയിട്ടുളള മധുരക്കിഴങ്ങ് എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യത്തിന് ഏറെ നല്ലതാണ്.

കൂടാതെ മധുരക്കിഴങ്ങിൽ അടങ്ങിയിട്ടുള്ള ബീറ്റാകരോട്ടിൻ ചർമത്തിൽ ചുളിവുകൾ വീഴുന്നത് തടയും. പ്രതിരോധ ശക്തി വർധിപ്പിക്കുന്നതിനും മാനസിക സമ്മർദം കുറയ്ക്കുന്നതിനും ഇവയിലെ അയൺ സഹായിക്കും.

കരാറ്റനോയ്ഡുകള്‍ കാഴ്ചയെ സഹായിക്കും. പ്രായമാകുന്നതു കാരണമുള്ള കാഴ്ചപ്രശ്‌നങ്ങള്‍ക്ക് ഇത് നല്ലതാണ്. ധാരാളം നാരുകള്‍ അടങ്ങിയിട്ടുള്ളതു കൊണ്ട് ദഹനപ്രശ്‌നങ്ങള്‍ക്കും മലബന്ധം പോലുള്ള പ്രശ്‌നങ്ങള്‍ക്കും ഇത് നല്ലൊരു പരിഹാരമാണ്. വൈറ്റമിൻ ബി 6 ധാരാളമടങ്ങിയിട്ടുള്ള മധുരക്കിഴങ്ങ് ഹൃദയാഘാത സാധ്യത കുറയ്ക്കുന്നുെവന്ന് പഠനങ്ങൾ

ഇനി മുതൽ നിങ്ങൾ മധുരക്കിഴങ്ങ് വാങ്ങുമ്പോള്‍ നോക്കി വാങ്ങണം. തൊടുമ്പോൾ ഉറപ്പില്ലാത്തതു പോലെ അനുഭവപ്പെട്ടാൽ അതു പഴകിയതായിരിക്കാം. മധുരക്കിഴങ്ങ് മുറിച്ചു നോക്കിയാൽ ഉൾവശം മഞ്ഞ കലർന്ന ഓറഞ്ചു നിറമാണ്. എങ്കിൽ അതിനുള്ളിൽ ബീറ്റാകരോട്ടിൻ കൂടുതലടങ്ങിയിട്ടുണ്ട്. അവ പ്രമേഹ രോഗികള്‍ അധികം കഴിക്കരുത്.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Related News

Leave a Comment