ഐശ്വര്യ റായിയിലെ ഇഷ്ടമില്ലാത്ത കാര്യങ്ങളെ കുറിച്ച് ശ്വേത ബച്ചന്
ഐശ്വര്യ റായിയിലെ ഇഷ്ടമില്ലാത്ത കാര്യങ്ങളെ കുറിച്ച് ശ്വേത ബച്ചന്
ലോക സുന്ദരിപട്ടം ഒരുപാട് പേര്‍ക്ക് ലഭിച്ചിട്ടുണ്ടെങ്കിലും, അന്നും ഇന്നും നമ്മുടെ മനസില്‍ ആദ്യം ഓടിയെത്തുക ഐശ്വര്യ റായിയുടെ പേരായിരിക്കും. ഐശ്വര്യ റായി നല്ലൊരു അഭിനേത്രിയും കുടുംബിനിയും കൂടിയാണ്.
നടന് അഭിഷേക് ബച്ചന്റെ ഭാര്യയായ താരത്തിന്റെ വിശേഷങ്ങളെല്ലാം വാര്‍ത്തയാകാറുണ്ട്. ഐശ്വര്യയെ കുറിച്ച് ഭര്‍ത്താവിന്റെ അമ്മ ജയാബച്ചനും പിതാവ് അമിതാഭ് ബച്ചനും പറയുന്ന കാര്യങ്ങളെല്ലാം ആരാധകര്‍ക്ക് ഏറെ പ്രിയപ്പെട്ടതാണ്.
ഇപ്പോഴിതാ അഭിഷേകിന്റെ സഹോദരി ശ്വേത ബച്ചന് പറഞ്ഞ കാര്യങ്ങളും വാര്‍ത്തയായിരിക്കുകയാണ്. പലപ്പോഴും നാത്തൂനെ കുറിച്ച് ശ്വേത വാചാലയാവാറുണ്ട്.
ഇത്തരത്തില്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് നാത്തൂനെ കുറിച്ചും സഹോദരനെ കുറിച്ചും ശ്വേത പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ വൈറലാകുന്നത്.
നടനും നിര്‍മാതാവും സംവിധായകനുമായ കരണ്‍ ജോഹര്‍ നയിക്കുന്ന ചാറ്റ് ഷോയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ശ്വേത. ഐശ്വര്യ റായിയില്‍ ഇഷ്ടപ്പെടുന്നതും അല്ലാത്തതുമായ കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് ആയിരുന്നു കരണ്‍ ജോഹറിന്റെ ചോദ്യം.
സ്വന്തം രൂപപ്പെട്ട് വന്ന നടിയാണ്, ശക്തയായ സ്ത്രീയാണ്, അതിശയകരമായ അമ്മയാണ് തുടങ്ങി ഒരുപാട് നല്ല ഗുണങ്ങള്‍ ശ്വേത പറഞ്ഞു. എന്നാല്‍ ഐശ്വര്യ റായി തിരിച്ച് വിളിക്കുകയോ മെസേജിന് മറുപടി നല്‍കുകയോ ചെയ്യാത്തതാണ് തനിക്ക് ഏറ്റവും വെറുപ്പുള്ള കാര്യമെന്ന് ശ്വേത വെളിപ്പെടുത്തി.
അതേസമയം കുടുംബത്തോടുള്ള ഭക്തിയാണ് സഹോദരനില്‍ കാണുന്ന ഏറ്റവും മികച്ച കാര്യമെന്ന് പറഞ്ഞ താരപുത്രി തനിക്കെല്ലാം അറിയാമെന്ന് വിചാരിക്കുന്നതാണ് സഹോദരനില്‍ നിന്നും വെറുക്കുന്ന കാര്യമെന്നും പറഞ്ഞു.
- സ്റ്റേഷൻ വളപ്പിൽ സൂക്ഷിച്ചിരുന്നു ഇന്നോവ കാർ കടത്തിയ പ്രതി പിടിയിൽ
- കലാസാഗർ പുരസ്കാരത്തിനുള്ള നാമനിർദ്ദേശം ക്ഷണിക്കുന്നു
- വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി
- ഡെങ്കിപ്പനി കേസുകൾ കൂടുന്നു, കുട്ടികളിലും?
- കുഞ്ഞുങ്ങള്‍ക്ക് ഭക്ഷണം എന്ത്… എങ്ങനെ കൊടുക്കാം
- ലോക ഓട്ടിസം ദിനത്തില്‍ അവബോധ സന്ദേശവുമായി ‘പ്രേരണ’ നൃത്താവിഷ്കാരവും, ശില്പശാലയും, സംഗീതവിരുന്നും കൊച്ചിയില്‍ നടക്കും
- ബൈക്കു മോഷണം പ്രതികൾ പിടിയിൽ
- വിവാഹ വാഗ്ദാനം നൽകി പീഡനം: പ്രതി അറസ്റ്റിൽ
- മയക്കു മരുന്നായ MDMA യുമായി യുവാവ് പിടിയിൽ
- അമ്മമാരെ അലട്ടുന്ന പ്രധാന പ്രശ്നമാണ് വിരശല്യം
- കുട്ടിക്ക് വിരല്‍ കുടിക്കുന്ന ശീലമുണ്ടോ? പരിഹാരം ഇതാ
- സ്കൂൾ സ്കൂൾ വിദ്യാർത്ഥിനിക്ക് നേരെ നഗ്നത പ്രദർശനം നടത്തിയ മധ്യവയസ്കൻ അറസ്റ്റിൽ
- കഞ്ചാവുമായി യുവാക്കൾ പിടിയിൽ
- അടുത്ത അഞ്ചു ദിവസം അതിശക്തമായ മഴയ്ക്ക് സാധ്യത
- നാഷണൽ സർവ്വീസ് സ്കീം ദിനം : രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
Leave a Reply