ടി പി ചന്ദ്രശേഖരന്‍ വധക്കേസിലെ രണ്ടാം പ്രതി കിര്‍മാണി മനോജ് വിവാഹിതനായി; വധു ടിപിയുടെ നാട്ടുകാരി
ടി പി ചന്ദ്രശേഖരന്‍ വധക്കേസിലെ രണ്ടാം പ്രതി കിര്‍മാണി മനോജ് വിവാഹിതനായി; വധു ടിപിയുടെ നാട്ടുകാരി
വടകര: ആര്‍എംപി നേതാവ് ടി പി ചന്ദ്രശേഖരന്‍ വധക്കേസിലെ രണ്ടാം പ്രതി കിര്‍മാണി മനോജ് വിവാഹിതനായി. 11 ദിവസത്തെ പരോളിനെത്തിയാണ് വിവാഹം. ഇന്നലെ പോണ്ടിച്ചേരിയില്‍ സിദ്ധാനന്ദ് കോവിലില്‍ വെച്ചാണ് വിവാഹിതനായത്.
വടകര ഓര്‍ക്കാട്ടേരി സ്വദേശിയായ വധു ഒരു കുട്ടിയുടെ മാതാവു കൂടിയാണ്. നാട്ടുകാര്‍ക്ക് വേണ്ടി മാഹി പന്തക്കലിലെ വീട്ടില്‍ വെച്ച് വിവാഹ സത്ക്കാരം സംഘടിപ്പിച്ചേക്കുമെന്നാണ് സൂചന. ഇന്നലെ നടന്ന വിവാഹത്തിന് പൊലീസ് അകമ്പടിയും ഉണ്ടായിരുന്നു. പൂജാരിയുള്‍പ്പെടെയുള്ളവരുടെ കാര്‍മ്മികത്വത്തിലായിരുന്നു വിവാഹം.
അതീവ രഹസ്യമായിട്ടായിരുന്നു വിവാഹം. അടുത്ത ബന്ധുക്കളും ചില പാര്‍ട്ടി പ്രവര്‍ത്തകരും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്. ടി.പി കേസിലെ മറ്റൊരു പ്രതിയായ മുഹമ്മദ് ഷാഫിയും ജീവപര്യന്തം തടവ് ശിക്ഷ അനുഭവിക്കുന്നതിനിടെ കഴിഞ്ഞ വര്‍ഷം വിവാഹിതനായിരുന്നു. ഷാഫിയുടെ വിവാഹത്തിന് സിപിഎം നേതാക്കള്‍ അടക്കം പങ്കെടുത്തിരുന്നു.
Leave a Reply