ടി വി അനുപമയെ തൃശൂര്‍ ജില്ലാ അവധിയിൽ : തൃശൂരിന് ഇനി പുതിയ കളക്ടര്‍

ടി വി അനുപമയെ തൃശൂര്‍ ജില്ലാ കളക്ടർ അവധിയിൽ : തൃശൂരിന് ഇനി പുതിയ കളക്ടര്‍

ത്യശൂര്‍ ജില്ലാ കലക്ടറായി സി ഷാനവാസിനെ നിയമിക്കാന്‍ ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിന്റെ തീരുമാനം. തൃശൂരിലെ നിലവിലെ കളക്ടറായ ടി.വി അനുപമ അവധിക്ക് അപേക്ഷ നല്‍കിയ സാഹചര്യത്തിലാണ് ഷാനവാസിനെ പകരം നിയമിക്കാന്‍ തീരുമാനമായത്. സ്ഥാനമൊഴിഞ്ഞ ശേഷം തുടര്‍ പരിശീലനത്തിനായി അനുപമ മുസോറിയിലെ ദേശീയ അക്കാദമിയിലേക്ക് പോകും.

ആലപ്പുഴ കളക്ടറായിരുന്ന ടി.വി അനുപമ കഴിഞ്ഞ ജൂണിലായിരുന്നു തൃശൂരിലേക്ക് മാറിയത്. ഒരു വര്‍ഷം തൃശ്ശൂര്‍ ജില്ലയില്‍ കളക്ടറായി തുടര്‍ന്ന ശേഷമാണ് അനുപമ പദവി ഒഴിയുന്നത്. വിട്ടുവീഴ്ചയില്ലാത്ത നടപടികള്‍ എടുത്ത് ജനകീയയായ ഉദ്യോഗസ്ഥയാണ് അനുപമ.

ആലപ്പുഴയില്‍ ഇരുന്നപ്പോള്‍ മുന്‍ മന്ത്രി തോമസ് ചാണ്ടിക്കെതിരായി നടത്തിയ പോരാട്ടം അനുപമയെ കേരളത്തിന്റെ ശ്രദ്ധയില്‍ എത്തിച്ചു. തൃശൂര്‍ പൂരത്തിന് തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ അനുമതിയുമായി ബന്ധപ്പെട്ട് അനുപമ സ്വീകരിച്ച നിലപാടുകള്‍ ഏറെ മാദ്ധ്യമശ്രദ്ധ നേടിയിരുന്നു.

പ്രളയകാലത്ത് ജനത്തിനൊപ്പം ഇറങ്ങി പ്രവര്‍ത്തിച്ച അനുപമ നവോത്ഥാനത്തിനായി സംഘടിപ്പിച്ച വനിതാ മതിലില്‍ പങ്കെടുത്തതും വലിയ വാര്‍ത്തയായിരുന്നു. 2010 ബാച്ച് ഐ.എ.എസ് ഉദ്യോഗസ്ഥയാണ് മലപ്പുറം പൊന്നാനി സ്വദേശിയായ അനുപമ.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*