തമിഴ് പവര്‍ സ്റ്റാര്‍ ശ്രീനിവാസനെയും ഭാര്യയേയും കാണാനില്ല; പരാതിയുമായി മകള്‍ രംഗത്ത്‌


തമിഴ് പവര്‍ സ്റ്റാര്‍ ശ്രീനിവാസനെയും ഭാര്യയേയും കാണാനില്ല; പരാതിയുമായി മകള്‍ രംഗത്ത്‌

പവര്‍ സ്റ്റാര്‍ എന്നറിയപ്പെടുന്ന തമിഴ് താരം ശ്രീനിവാസന്‍ കാണാനില്ലെന്ന പരാതിയുമായി മകള്‍ രംഗത്ത്. തന്റെ ഭര്‍ത്താവിനെ കാണാനില്ലെന്ന് പറഞ്ഞ് ഭാര്യ ജൂലിയും പോലീസിന് പരാതി നല്‍കിയിരുന്നു. എന്നാല്‍ സംഭവത്തില്‍ ദുരുഹത വര്‍ദ്ധിച്ച് വരുന്നതിനിടയിലാണ് മകള്‍ വൈഷ്ണവി വാര്‍ത്ത സമ്മേളനം വിളിച്ച് ചേര്‍ത്തിരിക്കുന്നത്. ഡിസംബര്‍ അഞ്ചിനാണ് ശ്രീനിവാസനെ കാണാതാകുന്നത്.

Also Read >> സോളാര്‍ തട്ടിപ്പ് കേസില്‍ ശാലു മേനോന്‍റെ ചങ്ങനാശ്ശേരിയിലെ കൂറ്റന്‍ ബംഗ്ലാവ് ജപ്തി ചെയ്യാന്‍ ഉത്തരവ്

ഡ്രൈവറാണ് ഇക്കാര്യം വീട്ടുകാരെ അറിയിക്കുന്നത്. ശ്രീനിവാസനെ ഫോണില്‍ വിളിച്ച് ആരോ ഒരു ഹോട്ടലിലേക്ക് വരാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ നാല്മണിയോടുകൂടി ഭാര്യ ജൂലിയോട് സുന്ദരം ഫൗണ്ടേഷനില്‍ എത്താന്‍ ശ്രീനിവാസന്‍ ആവശ്യപ്പെടുകയായിരുന്നെന്നും മകള്‍ വൈഷ്ണവി പറയുന്നു. കൂടെ ഉണ്ടായിരുന്നവര്‍ പോലീസുകാരാണെന്നാണ് പറഞ്ഞത്.

Also Read >> രജിസ്ട്രേഷന്‍ ചെയ്യാത്ത കാര്‍ ഷോറൂമില്‍ നിന്നും കടത്തിയ ജീവനക്കാരന്‍ അറസ്റ്റില്‍

ശ്രീനിവാസനോട് വസ്തു സംബന്ധമായി ചില കാര്യങ്ങള്‍ സംസാരിക്കാനുണ്ടെന്നും ഒമ്പത് മണിയോടെ തിരികെ എത്തുമെന്നും അവര്‍ ജൂലിയോട് പറഞ്ഞിരുന്നു. ഇതോടെ ജൂലി ഹോട്ടലില്‍ നിന്നും മടങ്ങി. അതേസമയം ശ്രീനിവാസനെ അന്വേഷിച്ചുപോയ ജൂലിയെക്കുറിച്ചും വിവരമില്ല.

9 മണിക്കും ശ്രീനിവാസന്‍ എത്താത്തതിനെ തുടര്‍ന്ന് ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും മൊബൈല്‍ സ്വിച്ച് ഓഫ് ആയിരുന്നു. ഒരു വസ്തു രജിസ്റ്റര്‍ ചെയ്യാന്‍ ശ്രീനിവാസനെ ഊട്ടിയിലേക്ക് കൊണ്ട് പോവുകയാണെന്ന് കൂടെയുള്ളവര്‍ അറിയിച്ചു. എന്നാല്‍ പിന്നീട് യാതൊരു വിവരവുമില്ലെന്ന് മകള്‍ പറയുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply