പിന്‍വശത്ത് രണ്ട് ടയറുകളുമായി യാത്രചെയ്യുന്ന സര്‍ക്കാര്‍ ബസ്

പിന്‍വശത്ത് രണ്ട് ടയറുകളുമായി യാത്രചെയ്യുന്ന സര്‍ക്കാര്‍ ബസ്

പിന്‍വശത്ത് രണ്ട് ടയറുകളുമായി യാത്രചെയ്യുന്ന സര്‍ക്കാര്‍ ബസിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നു. ബസിനു പിന്നില്‍ സഞ്ചരിച്ചിരുന്ന യാത്രികരാണ് ഞെട്ടിപ്പിക്കുന്ന ഈ വീഡിയോ ദൃശ്യങ്ങള്‍ ക്യാമറയില്‍ പകര്‍ത്തിയത്.

പൊള്ളാച്ചിയില്‍ നിന്നും തിരുപ്പൂരിലേക്ക് പോവുകയായിരുന്ന തമിഴ്നാട് സര്‍ക്കാര്‍ ബസിന്റേതാണ് ഈ വീഡിയോ ദൃശ്യങ്ങള്‍. കൂടുതല്‍ ഭാരം വഹിക്കുന്ന വാഹനമായതുകൊണ്ടുതന്നെ ബസിനുപിന്നില്‍ നാല് ടയറുകള്‍ നിര്‍ബന്ധമാണ്.

ടയര്‍ വാങ്ങാന്‍ പോലും ട്രാന്‍സ്പോര്‍ട്ട് കോര്‍പറേഷന് ഗതിയില്ലെന്ന കുറിപ്പോടെയാണ് വീഡിയോ പ്രചരിക്കുന്നത്. അതേസമയം ഉപയോഗശൂന്യമായ ബസ് പൊളിച്ചു മാറ്റാന്‍ ഈറോഡ് ഡിപ്പോയിലേക്ക് കൊണ്ടുപോകുന്നതാണ് വീഡിയോയില്‍ കാണുന്നതെന്നും ബസില്‍ യാത്രക്കാര്‍ ആരും ഉണ്ടായിരുന്നില്ലെന്നുമാണ് ട്രാന്‍സ്പോര്‍ട്ട് അധികൃതരുടെ വാദം.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Related News

Leave a Comment