Tamil Serial Actress Riya Suicide l Malayalam Serial Actress l സീരിയല്‍ നടി തൂങ്ങിമരിച്ച നിലയില്‍; ആത്മഹത്യയാണെന്ന് പ്രാഥമിക നിഗമനം

സീരിയല്‍ നടി തൂങ്ങിമരിച്ച നിലയില്‍; ആത്മഹത്യയാണെന്ന് പ്രാഥമിക നിഗമനം


തമിഴിലെ പ്രശസ്ത സീരിയല്‍ നടി റിയയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.വാളസക്കരത്തെ അപ്പാർട്ട്മെന്റിലാണ് റിയയെ മരിച്ച നിലയിൽ കണ്ടത്. ആത്മഹത്യ ആണെന്നാണ്‌ പ്രാഥമിക നിഗമനം. ആത്മഹത്യയയുടെ കാരണം വ്യക്തമല്ല.പോലീസ് അന്വേഷണം ആരംഭിച്ചു.

Also Read >> നടുറോഡില്‍ ഡ്രൈവറായ യുവാവിനെ വെട്ടിക്കൊന്നു; കാഴ്ചക്കാരായി നാട്ടുകാര്‍

കഴിഞ്ഞ ആറുമാസമായി സഹോദരനോടൊപ്പമാണ് നടി ശ്രീദേവി അപ്പാർട്ട്മെന്റിലാണ് താമസിക്കുന്നത്.കഴിഞ്ഞ ദിവസങ്ങളില്‍ റിയ വളരെ ദുഖിതയായിരുന്നെന്ന് ലോക്കെഷനിലുള്ള സഹപ്രവര്‍ത്തകര്‍ പറയുന്നു. എന്നാല്‍ ഇതിന്‍റെ കാരണം റിയ ആരോടും പറഞ്ഞിരുന്നില്ല. ചൊവ്വാഴ്ച റിയ അതീവ ദുഃഖിതയായിട്ടാണ് വീട്ടിലെത്തിയതെന്ന് സഹോദരന്‍ പറഞ്ഞു.

Also Read >> ലോകമറിയുന്ന മോഡലിന്റെ സൗന്ദര്യം!!! പൊള്ളലിന്റെ പാടുകൾ… അറിയണം ജോണിയുടെ അതിജീവനത്തിന്റെ കഥ

എന്തോ ഒരു പ്രശ്നം അവളെ അലട്ടിയിരുന്നു.ബുധനാഴ്ച റിയയുടെ സുഹൃത്ത്‌ ദിനേശ് റിയയുമായി മൊബൈലില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ഫോണ്‍ എടുക്കാത്തതിനെതുടര്‍ന്ന് അപ്പാർട്ട്മെന്റിലെത്തി വിളിച്ചെങ്കിലും വാതില്‍ തുറന്നില്ല. തുടര്‍ന്ന് വാതില്‍ ചവുട്ടി തുറന്ന് നോക്കിയപ്പോഴാണ് റിയയെ ഫാനില്‍ തൂങ്ങി നില്‍ക്കുന്നത് കണ്ടത്. എന്നാല്‍ ആത്മഹത്യയാണോ എന്നതിനെക്കുറിച്ച് പോലീസ് അന്വേഷണം നടത്തിവരികയായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*