അമ്മയ്ക്ക് വാട്സാപ്പ് സന്ദേശം അയച്ച ശേഷം തമിഴ് യുവനടി ആത്മഹത്യ ചെയ്തു
അമ്മയ്ക്ക് വാട്സാപ്പ് സന്ദേശം അയച്ച ശേഷം തമിഴ് യുവനടി ആത്മഹത്യ ചെയ്തു
തമിഴ് യുവനടി വീട്ടില്‍ മരിച്ച നിലയില്‍. യാഷികയെന്ന യുവനടിയെ ചെന്നൈ പെരവള്ളൂരിലെ വീട്ടിലാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. 21 വയസായിരുന്നു.
മരിക്കുന്നതിനു മുന്‍പ് യാഷിക അമ്മയ്ക്ക് വാട്സാപ്പ് സന്ദേശം അയച്ചിരുന്നു. അതില്‍ തന്റെ ഒപ്പം ജീവിച്ചിരുന്ന കാമുകന്‍ മോഹന്‍ ബാബുവാണ് മരണത്തിന് കാരണമെന്നാണ് പറഞ്ഞിരിക്കുന്നത്. മോഹന്‍ ബാബുവിനായി പോലീസ് തിരച്ചില്‍ ആരംഭിച്ചു.
മൊബൈല്‍ ഫോണ്‍ സര്‍വീസിങ് കമ്പനിയിലെ ജീവനക്കാരനായ അരവിന്ദ് എന്ന മോഹന്‍ ബാബുവുമായി യാഷിക പ്രണയത്തിലാവുവുകയും പിന്നീട് ഇരുവരും പെരവള്ളൂരില്‍ ഒരു വീട് വാടകയ്ക്കെടുത്ത് അവിടേയ്ക്ക് താമസം മാറുകയായിരുന്നു.
ഇരുവരും നാലു മാസമായി ഒരുമിച്ച് അവിടെയായിരുന്നു താമസം. എന്നാല്‍ അടുത്തിടെ ഇരുവരും തമ്മില്‍ വഴക്കിടുകയും തുടര്‍ന്ന് മോഹന്‍ ബാബു മാറി താമസിക്കുകയും ചെയ്തു.
തന്നെ മോഹന്‍ ബാബു നിരന്തരം പീഡിപ്പിക്കുകയും എന്നാല്‍ വിവാഹം കഴിക്കാന്‍ വിസമ്മതിക്കുകയും ചെയ്തിരുന്നുവെന്നും മോഹന്‍ ബാബുവിനെ ശിക്ഷിക്കണമെന്നും യാഷിക അവസാനമായി അമ്മയ്ക്കയച്ച സന്ദേശത്തില്‍ ആവശ്യപ്പെട്ടിരുന്നു.
ഇയാള്‍ക്കെതിരെ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തിയതായി പെരവള്ളൂര്‍ പോലീസ് പറഞ്ഞു. ഭൂപതി പാണ്ഡ്യന്‍ സംവിധാനം ചെയ്ത മന്നന്‍ വഗായാര എന്ന ചിത്രത്തില്‍ ഒരു ചെറിയ വേഷം യാഷിക ചെയ്തിരുന്നു.
Leave a Reply
You must be logged in to post a comment.