തമിഴ്‌നാട്ടില്‍ തെരഞ്ഞെടുപ്പ് പുരോഗമിക്കുന്നു: താര പരിവേഷമില്ലാതെ സൂപ്പര്‍താരങ്ങളും പോളിങ്ങ് ബൂത്തില്‍

തമിഴ്‌നാട്ടില്‍ തെരഞ്ഞെടുപ്പ് പുരോഗമിക്കുന്നു: താര പരിവേഷമില്ലാതെ സൂപ്പര്‍താരങ്ങളും പോളിങ്ങ് ബൂത്തില്‍

തമിഴ്‌നാടും കര്‍ണാടകയും അടക്കം 12 സംസ്ഥാനങ്ങളിലെ 95 മണ്ഡലങ്ങളില്‍ വോട്ടെടുപ്പ് ആരംഭിച്ചു. തമിഴ്നാട്ടില്‍ വെല്ലൂര്‍ ഒഴികെയുള്ള 8 ലോക്‌സഭാ സീറ്റുകളിലും 18 നിയമസഭാ മണ്ഡലങ്ങളിലുമാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്.

തമിഴ് സിനിമാ താരങ്ങളായ രജനീകാന്ത്, വിജയ്, കമല്‍ ഹാസന്‍, അജിത്ത്, സൂര്യ തുടങ്ങിയവര്‍ വോട്ട് രേഖപ്പെടുത്തി. രാവിലെ 7.10ഓടെ തന്നെ ചെന്നൈയിലെ സ്റ്റെല്ലാ മേരീസ് കോളജിലെ പോളിങ്ങ് ബൂത്തിലെത്തി തെന്നിന്ത്യന്‍ സൂപ്പര്‍ താരം രജനീകാന്ത് വോട്ട് രേഖപ്പെടുത്തി. ചെന്നൈ സെന്‍ഡ്രല്‍ മണ്ഡലത്തിലെ വോട്ടറാണ് അദ്ദേഹം.

ചെന്നൈ സൗത്ത് മണ്ഡലത്തിലെ വോട്ടറായ നടന്‍ വിജയ് അഡയാര്‍ പോളിങ്ങ് സെന്‍ഡ്രലിലും നടന്‍ അജിത്ത് ഭാര്യ ശാലിനി എന്നിവര്‍ ചെന്നൈ തിരുവാണ്‍മിയൂറിലും വോട്ട് രേഖപ്പെടുത്തി.

മക്കള്‍ നീതി മയ്യം അധ്യക്ഷനും നടനുമായ കമല്‍ ഹാസനും മകള്‍ ശ്രുതി ഹാസനും ചെന്നൈ ഹൈസ്‌കൂളില്‍ വോട്ട് രേഖപ്പെടുത്തി. നടനും ബംഗ്ലൂരു സെന്‍ട്രലിലെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയുമായ പ്രകാശ് രാജും വേട്ട് രേഖപ്പെടുത്തി.

മുഖ്യമന്ത്രി എടപ്പാടി പളനിസാമി സേലത്തും, ചെന്നൈ സെന്‍ഡ്രല്‍ വോട്ടറായ ഡിഎംകെ വനിതാ നേതാവ് കനിമൊഴി ചെന്നൈ എസ്‌ഐടി കോളനിയിലും, കോണ്‍ഗ്രസ് നേതാവ് പി. ചിദംബരം ശിവഗംഗയിലെ കാരൈക്കുടി ബൂത്തിലും, കാര്‍ത്തി ചിദംബരം ശിവഗംഗയിലും വോട്ട് രേഖപ്പെടുത്തി. ലഫിറ്റണന്റ് ഗവര്‍ണര്‍ കിരണ്‍ ബോദി പുതുച്ചേരിയില്‍ വോട്ട് ചെയ്തു

അതേസമയം, കര്‍ണാടകയില്‍ 14 സീറ്റിലും ഉത്തര്‍പ്രദേശ് (എട്ട്), മഹാരാഷ്ട്ര (10), അസം (അഞ്ച്), ബീഹാര്‍ (അഞ്ച്), ഒഡീഷ (അഞ്ച്), പശ്ചിമബംഗാള്‍ (മൂന്ന്), ഛത്തിസ്ഗഢ് (മൂന്ന്), ജമ്മു-കശ്മീര്‍ (രണ്ട്), മണിപ്പൂര്‍, പുതുച്ചേരി സംസ്ഥാനങ്ങളില്‍ ഒന്നുവീതം സീറ്റുകളിലും വോട്ടെടുപ്പ് പുരോഗമിക്കുകയാണ്. രാവിലെ ഏഴിന് ആരംഭിച്ച പോളിംഗ് വൈകിട്ട് ആറുവരെ തുടരും.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Related News

Leave a Comment