രോഗബാധിതനായി തെരുവിൽ കിടന്ന തമിഴ്നാട്ടുകാരനെ നവയുഗം രക്ഷപ്പെടുത്തി നാട്ടിലേയ്ക്കയച്ചു

രോഗബാധിതനായി തെരുവിൽ കിടന്ന തമിഴ്നാട്ടുകാരനെ നവയുഗം രക്ഷപ്പെടുത്തി നാട്ടിലേയ്ക്കയച്ചു

രോഗബാധിതനായി തെരുവിൽ കിടന്ന തമിഴ്നാട്ടുകാരനെ നവയുഗം രക്ഷപ്പെടുത്തി നാട്ടിലേയ്ക്കയച്ചു l Tamilnadu native who was sick on the street was rescued by the Navayugam and sent home Latest Kerala Newsദമ്മാം: ഇക്കാമയോ ഇൻഷുറൻസോ ഇല്ലാതെ, ആരും തിരിഞ്ഞു നോക്കാനില്ലാതെ, അസുഖബാധിതനായി തെരുവിൽ കിടന്ന നാടാർ ലിംഗം എന്ന തമിഴ്നാട്ടുകാരൻ, നവയുഗം സാംസ്ക്കാരികവേദി ജീവകരുണ്യവിഭാഗത്തിന്റെ പരിശ്രമത്തിനൊടുവിൽ, രക്ഷപ്പെട്ടു നാട്ടിലേയ്ക്ക് മടങ്ങി.

സ്വന്തമായി ചെറിയ പണികളൊക്കെ ചെയ്തു ജീവിച്ചിരുന്ന നാടാർ ലിംഗം, കുറച്ചു കാലമായി ജോലിയൊന്നുമില്ലാതെ ബുദ്ധിമുട്ടിലായിരുന്നു. പലപ്പോഴും പട്ടിണിയായിരുന്നു. അതോടൊപ്പം ഉണ്ടായ അൾസർ രോഗത്താൽ കഠിനമായ വയറുവേദന കാരണം, വേദനയോടെ റോഡരികിൽ വീണു കിടന്ന നാടാർ ലിംഗത്തിന്റെ അവസ്ഥ കണ്ട ഒരു മലയാളി, ഈ വിവരം നവയുഗം ജീവകാരുണ്യപ്രവർത്തകനായ പദ്മനാഭൻ മണിക്കുട്ടനെ വിളിച്ചറിയിച്ചു.
രോഗബാധിതനായി തെരുവിൽ കിടന്ന തമിഴ്നാട്ടുകാരനെ നവയുഗം രക്ഷപ്പെടുത്തി നാട്ടിലേയ്ക്കയച്ചു l Tamilnadu native who was sick on the street was rescued by the Navayugam and sent home Latest Kerala Newsസ്ഥലത്തെത്തിയ മണിക്കുട്ടനും, നവയുഗം ജീവകാരുണ്യപ്രവർത്തകരും കൂടി നാടാർ ലിംഗത്തെ ആശുപത്രിയിൽ എത്തിച്ചു ചികിത്സിച്ചു. അയാളുടെ രോഗം ഗുരുതരമാണെന്നും, ഇൻഷുറൻസ് ഇല്ലാത്തതിനാൽ കൂടുതൽ ചികിത്സയ്ക്ക് നാട്ടിലേയ്ക്ക് അയയ്ക്കണമെന്നും ഡോക്റ്റർ നിർദ്ദേശിച്ചു.

നവയുഗം ജീവകാരുണ്യപ്രവർത്തക മഞ്ജു മണിക്കുട്ടന്റെ നേതൃത്വത്തിൽ നാടാർ ലിംഗത്തിന്റെ സ്‌പോൺസറെ ബന്ധപ്പെട്ടു സംസാരിച്ചു. ,എന്നാൽ, കഴിഞ്ഞ പത്തുമാസമായി നാടാർ ലിംഗം തനിയ്ക്ക് കഫാലത്ത് തരാത്തത് കൊണ്ട് അയാളെ താൻ ഹുറൂബ് ആക്കിയതായും, അതിനാൽ തനിയ്ക്ക് ഇനിയൊന്നും ചെയ്യാൻ കഴിയില്ല എന്നും സ്പോൺസർ അറിയിച്ചു.
രോഗബാധിതനായി തെരുവിൽ കിടന്ന തമിഴ്നാട്ടുകാരനെ നവയുഗം രക്ഷപ്പെടുത്തി നാട്ടിലേയ്ക്കയച്ചു l Tamilnadu native who was sick on the street was rescued by the Navayugam and sent home Latest Kerala Newsതുടർന്ന് മഞ്ജു മണിക്കുട്ടൻ അഭയകേന്ദ്രം വഴി നാടാർ ലിംഗത്തിന് ഫൈനൽ എക്സിറ്റ് അടിച്ചു കൊടുത്തു. മഞ്ജുവിന്റെ അഭ്യർത്ഥനപ്രകാരം സാമൂഹ്യപ്രവർത്തകനായ അഷറഫ് പെരുമ്പാവൂർ വിമാനടിക്കറ്റ് നൽകി.എല്ലാവർക്കും നന്ദി പറഞ്ഞു നാടാർ ലിംഗം നാട്ടിലേയ്ക്ക് മടങ്ങി.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*